Latest News

വിവാഹം മാറ്റി വച്ച് തെലുങ്ക് നടന്‍ നിതിനും;  അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം നിതിന്‍ ശാലിനിയെ സ്വന്തമാക്കാനിരുന്നത് ഏപ്രില്‍ 16 ന്

Malayalilife
വിവാഹം മാറ്റി വച്ച് തെലുങ്ക് നടന്‍ നിതിനും;  അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം നിതിന്‍ ശാലിനിയെ സ്വന്തമാക്കാനിരുന്നത് ഏപ്രില്‍ 16 ന്

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച് തെലുങ്ക് നടന്‍ നിതിന്‍. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഏപ്രില്‍ 16ന് ആയിരുന്നു നിതിന്റെയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചത്. ദുബായില്‍ വെച്ചായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവെയ്ക്കുകയാണ്

തെലുങ്ക് സിനിമപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിതിന്‍. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ നടന്‍. നിതിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം നിതിനും ശാലിനിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നത്. എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുടുംബവും അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിന്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു.
 

telugu actor Nithiin Shalini wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES