Latest News

എപ്പോഴാണ് താങ്കൾ വിവാഹം കഴിക്കുന്നത്? അതിനെക്കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ല; വിവാഹത്തിന് ഒക്കെ മുൻപ് ഒരുപാട് കാര്യങ്ങൾ എനിക്ക് ഇനിയും ചെയ്ത് തീർക്കാനുണ്ട്; എന്തേ വിവാഹിതയാകുന്നില്ലേ എന്ന പതിവ് ചോദ്യത്തിന് മറുപടിയുമായി താര സുന്ദരി തമന്ന

Malayalilife
എപ്പോഴാണ് താങ്കൾ വിവാഹം കഴിക്കുന്നത്? അതിനെക്കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ല; വിവാഹത്തിന് ഒക്കെ മുൻപ് ഒരുപാട് കാര്യങ്ങൾ എനിക്ക് ഇനിയും ചെയ്ത് തീർക്കാനുണ്ട്; എന്തേ വിവാഹിതയാകുന്നില്ലേ എന്ന പതിവ് ചോദ്യത്തിന് മറുപടിയുമായി താര സുന്ദരി തമന്ന

രു പ്രായം കഴിഞ്ഞാൽ പിന്നെ നടിമാർ വിവാഹിതരായില്ലെങ്കിൽ ഉയരുന്ന ഗോസിപ്പുകൾക്കും ചോദ്യങ്ങൾക്കും നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല. അതിപ്പോ മോളീവുഡ് മുതൽ അങ്ങ് ബോളീവുഡ് വരെ കാര്യം അങ്ങനെ തന്നെയാണ്. എപ്പോഴാണ് വിവാഹം എന്ന ചോദ്യം പോലും പലപ്പോഴും 30 കഴിഞ്ഞാൽ നടിമാർക്ക് ഇഷ്ടമല്ല. ഇപ്പോഴിത അടുത്തൊന്നും തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കരുത് എന്നാണ് ബാഹുബലി നായിക തമന്ന ഭട്ടിയ പറയുന്നത്. തന്റെ വിവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്ന് തമന്ന അറിയിച്ചു. വിവാഹം കഴിക്കുന്നതിന് മുൻപ് വേറെ ഒരുപാട് കാര്യങ്ങൽ ചെയ്യാനുണ്ട് എന്നാണ് നടി പറയുന്നത്.

അതിലേറ്റവും പ്രധാനം നീന്തലും ഡ്രൈവിങും പഠിക്കണം എന്നാണത്രെ. കരിയറിൽ ഇപ്പോൾ ഉയർച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരിക്കുകയാണ്. കരിയറിൽ വ്യക്തമായ ഒരു നിലനിൽപ് ഉണ്ടായ ശേഷം മതി വിവാഹം എന്നാണ് തമന്നയുടെ തീരുമാനം എന്ന് നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

 തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോൾ തമന്ന. കാമോഷി എന്ന ഹിന്ദി ചിത്രവും ദാറ്റ് ഈസ് മഹാലക്ഷ്മി, സേ റാ നരസിംഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങളും അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയാണ് തമിഴിൽ അടുത്തതായി ചെയ്യുന്നത്.

thamanna battiya on her marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES