തനിക്കും മരുമകന്‍ അര്‍ജുന്‍ സോമശേഖറിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് പ്രതികരിച്ച് നടി താര കല്യാണ്‍. തന്നെയും മരുമകനെയും ബന്ധപ്പെടുത്തി മോശം പ്രചാരണങ്ങള്‍ നടക്കുന്നത് വിഷമം ഉണ്ടാക്കുന്നുവെന്നും, അമ്മമാരുടെ മനസ്സ് വേദനിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.
താര കല്യാണിന്റെയും മരുമകനായ അര്‍ജുന്റെയും ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയില്‍ താര കല്യാണിനെ അര്‍ജുന്‍ സ്‌നേഹത്തോടെ കവിളില്‍ കടിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
എന്നാല്‍ ചിലര്‍ ഈ വീഡിയോയെ തെറ്റായി വ്യാഖ്യാനിച്ച് മോശം രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് താര കല്യാണ്‍ തന്റെ വിഷമം പങ്കുവെച്ചത്. 'അമ്മമാരുടെ മനസ്സ് വേദനിപ്പിക്കരുത്. അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മനസ്സ് പിടഞ്ഞു പോകും,' അവര്‍ പറഞ്ഞു.
ഈ വീഡിയോയ്ക്ക് താഴെ താര കല്യാണിന് പിന്തുണയുമായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 'ഇത് അമ്മായിയമ്മയും മരുമോനും അല്ല, അമ്മയും മോനും ആണ്,' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, 'ജന്മം കൊണ്ട് അമ്മയാവാനും മകനും ആവാനും കഴിയും. പറയുന്നവര്‍ പറയട്ടെ. ഒരു അമ്മയെ ഇങ്ങനെ വേദനിപ്പിക്കരുത്,' എന്ന് മറ്റൊരാള്‍ കുറിച്ചു. നുണപ്രചാരണങ്ങള്‍ നടത്തുന്നവരെ വിമര്‍ശിക്കുന്നവരും ഉണ്ട്.