Latest News

ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനരംഗങ്ങളുമായി  ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം; സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ ദ ബോഡി ട്രെയിലര്‍ ട്രന്റിങില്‍ ഒന്നാമത്

Malayalilife
ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനരംഗങ്ങളുമായി  ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം; സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ ദ ബോഡി ട്രെയിലര്‍ ട്രന്റിങില്‍ ഒന്നാമത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമായ 'ദ ബോഡി'യുടെ ട്രെയിലര്‍ റിലീസ് പുറത്ത്. സസ്‌പെന്‍സും ത്രില്ലറും ഇമ്രാന്‍ ഹാഷ്മിയുടെ ചുംബന രംഗങ്ങളും കോര്‍ത്തിണക്കിയ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമതാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉദ്വേഗഭരിതമായ രംഗങ്ങളാണ് തുറന്ന് കാണിക്കുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. വയാകോം 

ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ധുലിപാല, വേദിക തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 2012ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലറായ 'ദ ബോഡി'യുടെ റീമേക്കാണ്. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്ന് വിശേപ്പിക്കാവുന്ന ദൃശ്യത്തിന്റെ സംവിധായകന്‍ കൂടിയായ ജീത്തു ജോസഫ്, ചിത്രത്തിന്റെ തമിഴ് റിമേക്ക് പാപനാശം എന്ന പേരില്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങിയെങ്കിലും ദ ബോഡിയിലൂടെയാണ് ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

the Body Official Trailer Rishi Kapoor Emraan Hashmi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES