മോഹന്‍ലാല്‍ - ഐ വി ശശി കൂട്ടുകെട്ടിൽ 1997ൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് വര്‍ണ്ണപ്പകിട്ട്'. ബാബു ജനാര്‍ദ്ദനന്റെതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. മോഹൻലാൽ മീന നായിക നായകന്മാരായി അഭിനയിച്ച ചിത്രത്തിൽ മറ്റു നിരവധി പ്രമുഖ താരങ്ങളും വേഷമിട്ടിരിന്നു. ഒരു നടി എന്ന നിലയില്‍ വര്‍ണ്ണപ്പകിട്ട് എന്ന ചിത്രം തനിക്കൊരു അദ്ഭുതമായിരുന്നുവെന്നും അതിന്റെ കാരണങ്ങള്‍ ഏറെയാണെന്നും മീന തുറന്ന് പറയുന്നു.
വര്‍ണ്ണപ്പകിട്ട് എന്ന സിനിമയെക്കുറിച്ച് മീന
'വര്‍ണ്ണപ്പകിട്ട് എന്ന ചിത്രം ശരിക്കുമൊരു വര്‍ണ്ണപ്പകിട്ട് തന്നെയായിരുന്നു. ആ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത അദ്ഭുതമാണ്. ഒരു സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പോലുമില്ലാതെ ലാല്‍ സാര്‍ തന്നെയാണ് അതിലെ ഫൈറ്റ് സീനൊക്കെ ചെയ്തത്. എന്നെ സംബസിച്ച് അതിലെ വാട്ടര്‍ സ്കീങ്ങൊക്കെ എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിലെ ഡാന്‍സ് സ്റ്റെപ്പൊക്കെ പുതുമയുള്ളതായിരുന്നു. അതിന്റെ ലൊക്കേഷന്‍ കഥാപരിസരങ്ങള്‍ എല്ലാം ഞാന്‍ മറ്റു സിനിമയില്‍ ചെയ്തതില്‍ നിന്നും വിഭിന്നമായിരുന്നു. ഏറെ വിസ്മയപ്പെട്ട ഒരു മായാജാലം പോലെയുള്ള സിനിമ തന്നെയായിരുന്നു 'വര്‍ണ്ണപ്പകിട്ട്' - മീന പറയുന്നു,
ജനാര്‍ദ്ദനന്‍, ജഗദീഷ്, രാജന്‍ പി ദേവ്, ഗണേഷ് , ദിവ്യ ഉണ്ണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദിലീപും ചിത്രത്തില്‍ പ്രാധാന്യമേറിയ ഒരു റോളില്‍ അഭിനയിച്ചിരുന്നു.