റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ദി ഗ്രേ മാന്‍. ചിത്രത്തില്‍ റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന്ന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പം ധനുഷും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിത ലോസ് ഏഞ്ചലസില്‍ നടന്ന ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ധനുഷ്.
ചിത്രത്തിന്റെ പ്രമോഷന് മക്കളായ യാത്ര, ലിംഗ എന്നിവര്‍ക്ക് ഒപ്പം ആണ് ധനുഷ് എത്തിയത്. മക്കള്‍ക്ക് ഒപ്പമുള്ള ധനുഷിന്റെ ചിത്രം ട്വിറ്ററില്‍ തരംഗമാവുന്നു.അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോറൂസോ, ആന്റണി റൂസ് എന്നിവര്‍ ഒരുക്കുന്ന ദ ഗ്രേ മാന്‍ ജൂലായ് 22ന് നെറ്റ് ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും.
മാര്‍ക് ഗ്രേനെയുടെ ദ ഗ്രേ മാന്‍ എന്ന ത്രില്ലര്‍ നോവലിനെ ആധാരമാക്കിയാണ് ചിത്രം.