Latest News

നെറ്റ്ഫ്ളിക്സ് ഇനി ഇന്ത്യയിൽ പ്രതിമാസം 199 രൂപയ്ക്ക്; ആനുകൂല്യം ലഭിക്കുക മൊബൈൽ ഫോണുകളിലും ടാബ്ലറ്റുകളിലും; ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്ന ഈ പ്ലാൻ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് നെറ്റ്ഫ്ളിക്സ്

Malayalilife
നെറ്റ്ഫ്ളിക്സ് ഇനി ഇന്ത്യയിൽ പ്രതിമാസം 199 രൂപയ്ക്ക്; ആനുകൂല്യം ലഭിക്കുക മൊബൈൽ ഫോണുകളിലും ടാബ്ലറ്റുകളിലും; ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്ന ഈ പ്ലാൻ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് നെറ്റ്ഫ്ളിക്സ്

നെറ്റ്ഫ്ളിക്സ് ഇനി മുതൽ പ്രതിമാസം 199 രൂപയ്ക്ക് ലഭിക്കും. ഇന്ത്യയിൽ മാത്രമായി മൊബൈൽ ഫോണുകളിലും ടാബ്ലറ്റുകളിലുമാണ് ആനുകൂല്യം ലഭിക്കുക. 480p ക്ലാരിറ്റിയിൽ ഒരു മൊബൈലിൽ മാത്രമാണ് സേവനം.ലോകത്തെ മറ്റെല്ലാ രാജ്യങ്ങളേക്കാൾ ഇന്ത്യക്കാർ മൊബൈലിൽ സിനിമ കാണുകയും ഡൗൺലോഡ് ചെയ്യുന്നുണ്ടെന്നും നെറ്റ്ഫ്ളിക്സ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുത്തൻ പ്ലാൻ ഇന്ത്യയ്ക്ക് മാത്രമായി നൽകിയിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്ന ഈ പ്ലാൻ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് നെറ്റ്ഫ്ളിക്സ് അധികൃതർ പറഞ്ഞു. ഇനി വീക്ക്ലി സബ്സ്‌ക്രിപ്ഷൻ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ട്.ഇതുവരെ ഇന്ത്യയിൽ മൂന്നു പ്ലാനുകളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. പ്രതിമാസം 499, 649, 799 എന്നീ നിരക്കുകളിലാണ് ലഭിക്കുന്നത്. ഇതിൽ ചെറിയ പ്ലാനിൽ ഒരു യൂസർക്കും 649ന് രണ്ട് പേർക്കും 799 ന് നാല് പേർക്കും ഉപയോഗിക്കാം.

ഇന്ത്യയിലെ മറ്റു വീഡിയോ സ്ട്രീമിങ് സർവീസുകളായ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, എ.എൽ.ടി ബാലാജി, സീ5, എന്നിവയെ നേരിടാനാണ് നിരക്ക് കുറയ്ക്കാനുള്ള നെറ്റ്ഫ്ളിക്സ് അധികൃതരുടെ തീരുമാനം. രാജ്യത്ത് നെറ്റ്ഫ്ളിക്ക്സിന് 2 മില്ല്യൺ ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകൾ.

Read more topics: # the lion king review
the lion king review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES