കോമഡി വേദികലിലൂടെ എത്തി പിന്നീട് ഏഷ്യാനെറ്റ് സിനിമാലിലൂടെ തിളങ്ങിയ ഹാസ്യതാരമാണ് തെസ്‌നിഖാന്‍. കോമഡി രംഗങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയിലെ അറിയപ്പെടുന്ന ഹാസ്യതാരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു.തെസ്‌നി അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. ഇപ്പോഴിതാ തെസ്‌നി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്ന മമ്മൂക്ക തിരക്കുകള്‍ മാറ്റിവച്ച് പള്ളിയില്‍ പോകുകയും കൃത്യമായി സിന്കരിക്കുകയും ചെയ്യുമെന്നും തെസ്‌നി പറയുന്നു. അദ്ദേഹംആത്മീയ കാര്യങ്ങളില്‍ കൃത്യനിഷ്ടത പുലര്‍ത്താറുണ്ട്.
'സത്യം പറഞ്ഞാല്‍ നിസ്‌കാരം അത്ര മസ്റ്റ് ആക്കാത്ത ഒരാളായിരുന്നു ഞാന്‍. ഓടിപ്പോയി നിസ്‌കരിക്കാന്‍ മടിയായിരുന്നു പ്രത്യേകിച്ച് ഷൂട്ടിംഗ് കഴിഞ്ഞ് ടയേര്‍ഡ് ആയിരിക്കുമ്പോള്‍. പക്ഷേ മമ്മൂക്കയുടെ കൂടെ കുറച്ചു സിനിമകള്‍ അഭിനയിച്ചു കഴിഞ്ഞ ശേഷമാണ് എനിക്ക് അത് കുറച്ചുകൂടി ഗൗരവമായി തോന്നിയത്.'
'ക്യാരവനില്‍ പോയിട്ട് കറക്ട് നിസ്‌കരിക്കും മമ്മൂക്ക. നോമ്പ് മാസം നോമ്പ് പിടിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നോടു പറഞ്ഞിട്ടുണ്ട്, 'ഇതേ ഉണ്ടാവുകയുള്ളൂ നമ്മുടെ ജീവിതത്തില്‍. അഭിനയവും കാര്യങ്ങളുമൊക്കെ വേറെ. നമുക്കതിനുള്ള ഗുണം കിട്ടും'. മമ്മൂക്കയുടെ വാക്കുകള്‍ പോലെ തന്നെയായിരുന്നു എനിക്ക് ജീവിതത്തില്‍ നല്ല ഗുണം കിട്ടുന്നുണ്ട്.' കേരള കൗമുദിയുമായുള്ള അഭിമുഖത്തിലാണ് തെസ്‌നി ഈക്കരാങ്ങള്‍ വ്യക്തമാക്കിയത്.