ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് തല അജിത് കുമാര്‍ നായകനായി എത്തുന്ന തുനിവ്. എച്ച് വിനോദ് ഒരുക്കുന്ന ചിത്രം പുറത്തിറങ്ങുവാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കവേ വേറിട്ട പ്രോമോഷന്‍ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്്.
പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആകാശത്ത് സ്‌കൈഡൈവര്‍ പാറിക്കുന്നതിന്റ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവെച്ചിരിക്കുന്നത്. ദുബായിയില്‍ വെച്ചായിരുന്നു വേറിട്ട പ്രമോഷന്‍. ആവേശഭരിതരമാക്കുന്ന ഒരു പുതിയ അപ്‌ഡേറ്റ് ചിത്രത്തിലേതായി 31ന് പുറത്തുവിടുമെന്നാണ് ആകാശത്ത് പറത്തിയ പോസ്റ്ററിലൂടെ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്.
ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. എച്ച് വിനോദ് തന്നെ തിരക്കഥ ചിത്രം ബാങ്ക് രോബറിയുടെ കഥ പറയുന്ന ആക്ഷന്‍ ത്രില്ലര്‍ ആണ്.തുനിവി'ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.