അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമായ തുനിവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ എച്ച്. വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമായ തുനിവിന്റെ സ്റ്റില്‍സ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാരിയര്‍. സിനിമയുടെ ടാഗ് ലൈന്‍ ആയ 'ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല' എന്ന വാചകം അടിക്കുറിപ്പ് ഇട്ടുകൊണ്ടാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുണിവ്.
ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത് മഞ്ജുവാണ് വാര്യര്‍ ആണ്. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമയെന്ന പ്രത്യേകതയും തുനിവിനുണ്ട്. മഞ്ജുവിന്റെ ആദ്യത്തെ തമിഴ് ചിത്രം ധനുഷിന്റെ 'അസുരന്‍' ആയിരുന്നു.
നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിച്ചെത്തി പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്ന സിനിമയാണ് തുനിവ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
കോവലമൊരു ബാങ്ക് മോഷണം മാത്രമല്ല സിനിമയുടെ പ്രമേയം. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണെന്ന് സംവിധായകന്‍ വിനോദ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അജിത്ത് ഇരട്ടവേഷത്തിലാണെന്ന റിപ്പോര്‍ട്ടും സംവിധായകന്‍ നിഷേധിച്ചിരുന്നു. അജിത്, മഞ്ജു വാരിയര്‍, ആമിര്‍, പവനി റെഡ്ഡി, സിബി ഭാവന എന്നിവരാണ് ചിത്രത്തില്‍ മോഷ്ടാക്കളായി എത്തുന്നത്. ഈ ടീമിനെ പിടിക്കാന്‍ തുനിഞ്ഞിറങ്ങുന്ന പൊലീസ് ആയി സമുദ്രക്കനി എത്തുന്നുണ്ട്്.
ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ കൊക്കന്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗിബ്രാന്‍ ആണ്.