Latest News

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തറയില്‍ കിടന്നുറങ്ങുന്ന ടൊവിനോ; കഠിനമായ കാലാവസ്ഥയില്‍ പത്ത് ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്കയാത്രക്കായി ലെഹ് എയര്‍പോര്‍ട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തറയില്‍ കിടന്നുറങ്ങുന്ന ടൊവിനോ; കഠിനമായ കാലാവസ്ഥയില്‍ പത്ത് ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്കയാത്രക്കായി ലെഹ് എയര്‍പോര്‍ട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06'. നവാഗതനായ സ്വപനേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ടോവിനോയും സംയുക്തയുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വക്കാറുണ്ട്. എന്നാല്‍ ഇന്നലെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ പങ്ക് വച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്.

വിമാനത്താവളത്തില്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് നിലത്തുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങള്‍ ആണ് സാമൂഹമാധ്യമങ്ങളില്‍ വൈറലായത്. ലെഹ്  വിമാനത്താവളത്തിന്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ.'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമുള്ള ചിത്രങ്ങളാണ് ഇത്.

കഠിനമായ കാലാവസ്ഥയില്‍ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ 'എടക്കാട് ബറ്റാലിയന്‍ 06' ക്രൂ' എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നായിക സംയുക്ത മേനോന്‍ അടക്കമുള്ളവരെ ചിത്രങ്ങളില്‍ കാണാം

തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയന്‍ 06. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രത്തന്റെ സംവിധാനം. രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പി. ബാലചന്ദ്രന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.


tovino thomas edakkad battalion 06 movie location photos viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES