Latest News

ടോവിനോ തോമസ് ഐശ്വര്യ ലക്ഷ്മി ചിത്രം കാണെക്കാണെ പ്രഖ്യാപിച്ചു; ചിത്രം എത്തുക ക്രൈം ത്രില്ലര്‍ ആയിട്ടെന്ന് സൂചന

Malayalilife
ടോവിനോ തോമസ് ഐശ്വര്യ ലക്ഷ്മി ചിത്രം കാണെക്കാണെ പ്രഖ്യാപിച്ചു; ചിത്രം എത്തുക ക്രൈം ത്രില്ലര്‍ ആയിട്ടെന്ന് സൂചന

മലയാള സിനിമിയിലെ മുന്‍നിര നായകന്‍ ടോവിനോ തോമസും നടി ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുത്തന്‍ ചിത്രം പ്രഖ്യാപിച്ചു. ' കാണെക്കാണെ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ കഥാപാത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്.

പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രന്‍ എഡിറ്ററായും സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.


 

tovino thomas aishwarya lakshmi new film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES