Latest News

കല്‍ക്കി റിലീസ് ചെയ്ത് പത്തുദിവസം; വിജായോഘോഷത്തില്‍ ടൊവിനോയും കൂട്ടരും; ചിത്രങ്ങള്‍ വൈറല്‍

Malayalilife
  കല്‍ക്കി റിലീസ് ചെയ്ത് പത്തുദിവസം; വിജായോഘോഷത്തില്‍ ടൊവിനോയും കൂട്ടരും; ചിത്രങ്ങള്‍ വൈറല്‍

ടൊവീനോ തോമസ്  പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പത്ത് ദിവസം പിന്നിട്ടിട്ടും തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ് കല്‍ക്കി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ടൊവീനോ തീയേറ്ററുകളില്‍ നേരിട്ടെത്തി.

തീയേറ്ററുകളിലെത്തി കേക്ക് മുറിച്ചാണ് താരം പ്രേക്ഷകരോടൊപ്പം വിജയം ആഘോഷിച്ചത്. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായെത്തിയ ചിത്രം മാസ് എന്റര്‍ടെയിനറാണെന്ന് പ്രേക്ഷകര്‍ ഒറേ സ്വരത്തില്‍ പറയുന്നു. ‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ താരത്തിന്റെ ആദ്യ മാസ് അവതാര ചിത്രം കൂടിയാണ്.

സംയുക്ത മേനോനാണ് നായിക. നെഗറ്റീവ് റോളിലെത്തിയ സംയുക്തയും കൈയ്യടി നേടുകയാണ്. സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രത്തിന് സുജാതനും പ്രവീണും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.

tovino thomas kalki movie celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES