ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി ഇന്നത്തെ യുവതാരങ്ങളില്‍ ശ്രദ്ധേയ സ്ഥാനം നേടിയ ടോവിനോ തന്റെ നിലപാടുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും പൊതു ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റും ശ്രദ്ധേയമാകുകയാണ്.
ചെങ്കുത്തായ പാറക്കെട്ടിലേക്ക് വലിഞ്ഞുകയറുന്ന നടന്റെ വീഡിയോ ആണ് പങ്ക് വച്ചത്.മിന്നല്‍ മുരളിപോലുള്ള ചിത്രങ്ങളുടെ സംഘടന സീനുകളിലും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകള്‍ മുന്‍പ് വൈറലാവുകയും ചെയ്തിരുന്നു. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം.
യാരിതുതലയ്വാ.. നീങ്കളോ,മലയാളസിനിമയുടെ സൂപ്പര്‍ മാന്‍എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍