Latest News

ഭാവന അല്ലല്ലോ ചേട്ടാ ദിലീപ് അല്ലേ ട്വന്റി-ട്വന്റി സിനിമയില്‍ മരിച്ചത്; അല്ല അപ്പോ അന്ന് മരിച്ചവരൊന്നും ഇനി അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഉണ്ടാവില്ലായിരിക്കും; ഇടവേള ബാബുവിന്റെ വാക്കുകളെ ട്രോളി സോഷ്യല്‍ മീഡിയ

Malayalilife
ഭാവന അല്ലല്ലോ ചേട്ടാ ദിലീപ് അല്ലേ ട്വന്റി-ട്വന്റി സിനിമയില്‍ മരിച്ചത്; അല്ല അപ്പോ അന്ന് മരിച്ചവരൊന്നും ഇനി അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഉണ്ടാവില്ലായിരിക്കും; ഇടവേള ബാബുവിന്റെ വാക്കുകളെ ട്രോളി സോഷ്യല്‍ മീഡിയ

ടവേള ബാബു നടി ഭാവനയെ ആക്ഷേപിച്ചു എന്ന വിവാദം സിനിമാലോകത്ത് കത്തിപ്പടരുകയാണ്. നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് പാര്‍വ്വതി അമ്മ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇപ്പോഴിതാ തന്റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നടന്‍ രംഗത്ത്. ഭാവനയെ കളിയാക്കിയിട്ടില്ല എന്നും അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ല എന്ന് അഭിമുഖത്തില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു.

ട്വന്റി 20 സിനിമയില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിക്കുകയാണ്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കും എന്നാണ് താന്‍ അഭിമുഖത്തിലെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നും ഇടവേള ബാബു പറഞ്ഞു. സംഘടനയിലെ അംഗമല്ലാത്ത ഭാവനയെ പുതിയ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തടസമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.ഇടവേള ബാബുവിന്റെ ആദ്യ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നാണംകെട്ട പരാമര്‍ശമാണ് ഇടവേള ബാബു നടത്തിയത് എന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാര്‍വതി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയില്‍ നിന്നും താന്‍ രാജി വെക്കുന്നതായും പാര്‍വതി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍വതിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തെക്കുറിച്ച് നിരവധി ട്രോളുകളാണ്  എത്തുന്നത്. ട്വിന്റി- ട്വന്റി സിനിമയില്‍ ഭാവന അല്ലല്ലോ ദിലീപ് അല്ലേ മരിച്ചത് എന്നാണ് ട്രോളുകള്‍ എത്തുന്നത്. അമ്മ നിര്‍മിക്കുന്ന സിനിമയില്‍ ദിലീപും സിദ്ദിഖുമടക്കമുള്ള താരങ്ങള്‍ ഉണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍.സിനിമയില്‍ ഭാവന മരിച്ച് പോയതായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഇടവേള ബാബു രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഭാവന മരിച്ചിട്ടില്ലല്ലോ? കോമയിലല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ട്വന്റി ട്വന്റി സിനിമയുടെ അവസാനം ഭാവനയുടെ കഥാപാത്രം കോമയിലാവുകയാണ്. നായകനായ ദിലീപ്, സിനിമയില്‍ പ്രധാന വേഷമവതരിപ്പിച്ച ഇന്ദ്രജിത്, സിദ്ദീഖ്, ഇന്ദ്രജിത്തിന്റെ അനന്തരവന്‍മാരായി അഭിനയിച്ച ഷമ്മി തിലന്‍ മനോജ് കെ. ജയന്‍ തുടങ്ങിയവരൊക്കെ മരിക്കുന്നുണ്ട്.ഈ മരിച്ച് പോയവരെയൊക്കെ അടുത്ത ട്വന്റി ട്വന്റിയില്‍ എങ്ങാനും കണ്ടാലുണ്ടല്ലോ', അടുത്ത സിനിമയില്‍ മരിച്ചു പോയ ദിലീപിനെ അഭിനയിപ്പിക്കില്ലെന്ന് കരുതുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

Read more topics: # idavela babu,# controversy
trolls on bhavana idavela babu controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES