സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് സുപരിചിതനായ താരമാണ് ഉദയനിധി സ്റ്റാലിന്‍.നടന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ഉദയനിധി സ്റ്റാലിന്‍.2009 ല്‍ എത്തിയ ആദവന്‍ എന്ന സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലൂടെയാണ് ഉദയനിധി സ്റ്റാലിന്‍ സിനിമ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നാലെ ഒരു കല്‍ ഒരു കണ്ണാടി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നാലെ നിരവധി സിനിമകളിലാണ് ഉദയ നിധി നായകനായി എത്തിയത്.നയന്‍താര ഉള്‍പ്പെടെ നിരവധി നായികമാരുടെ പ്രണയ നായകനായി എത്തിയ ഉദയ നിധി ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ നടന്‍ ഈ നിലപാടില്‍ മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
പുതിയ ചിത്രമായ കലഗ തലൈവനില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ അഭിനയിച്ചു. ഇതാദ്യമായാണ് ഉദയനിധി സ്റ്റാലിന്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ നിര്‍ബന്ധിച്ചതുകൊണ്ടും തിരക്കഥയില്‍ ആ രംഗം ആവശ്യമായതിനെത്തുടര്‍ന്ന് സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നായിക നിധി അഗര്‍വാളുമായാണ് ഉദയനിധി സ്റ്റാലിന്‍ ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചത്.
ഉദയനിധി കഴിവതും നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതും ചുംബനരംഗത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതും പതിവാണ്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന കലഗ തലൈവന്‍ നവംബര്‍ 18ന് റിലീസ് ചെയ്യും. സാധാരണക്കാരനായ ഒരു യുവാവ് രാഷ്ട്രീയത്തില്‍ എത്തുന്നതും തലൈവനായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
അതേസമയം ഫഹദ് ഫാസിലിനും കീര്‍ത്തി സുരേഷിനുമൊപ്പം പ്രധാന വേഷത്തിലെത്തുന്ന മാമന്നനാണ് ഉദയനിധിയുടെ അടുത്ത റിലീസ്. കൂടാതെ കമലഹാസന്റെ അടുത്ത രണ്ടു വലിയ ചിത്രങ്ങളും നിര്‍മിക്കുന്നത് ഉദയനിഥിയാണ്. ശങ്കര്‍ കമലഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ -2 ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെ സംവിധായകന്‍ മണിരത്‌നം കമലഹാസനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണത്തിലും ഉദയനിധിയുണ്ട്.
തമിഴ് സിനിമ ലോകം കാത്തിരിക്കുന്ന രണ്ട് വമ്പന്‍ സിനിമകള്‍ വിതരണം ചെയ്യുന്നതും ഉദയ നിധിയാണ്. ദളപതി വിജയിയുടെ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ചിത്രങ്ങള്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഉദയ നിധിയാണ്. ചിത്രം അടുത്ത പൊങ്കലിന് തിയേറ്ററില്‍ എത്തും.