Latest News

വീല്‍ചെയറില്‍ ഇരുന്ന് അഭിനയിക്കുന്നതിനിടെ ചെയര്‍ പുറകോട്ട് മറഞ്ഞ് നിലത്തേക്ക് വീണ് ഉണ്ണി മുകുന്ദന്‍; ജയ് ഗണേഷ്' സിനിമയുടെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് വീഡിയോയുമായി താരം

Malayalilife
വീല്‍ചെയറില്‍ ഇരുന്ന് അഭിനയിക്കുന്നതിനിടെ ചെയര്‍ പുറകോട്ട് മറഞ്ഞ് നിലത്തേക്ക് വീണ് ഉണ്ണി മുകുന്ദന്‍; ജയ് ഗണേഷ്' സിനിമയുടെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് വീഡിയോയുമായി താരം

യ് ഗണേഷ് സിനിമയുടെ സെറ്റില്‍ വച്ച് കഴിഞ്ഞ ദിവസം ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നടന്‍ ഉണ്ണിമുകുന്ദന്‍. നടന്‍ വീല്‍ ചെയറില്‍ ഇരുന്ന് അഭിനയിക്കുന്നതിനിടയിലാണ് ചെയര്‍ പുറകോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. പെട്ടെന്നുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് താരം ് പ്രതികരിച്ചു..

വീല്‍ ചെയറിന്റെ ഡിസൈന്‍ കാരണമാണ് പരുക്കുകളൊന്നും സംഭവിക്കാത്തതെന്നും അല്ലെങ്കില്‍ വലിയൊരു അപകടമായി ഇത് മാറുമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റില്‍ സംഭവിച്ചു. ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേര്‍ മേസേജ് അയച്ചു. ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു. ആ വീല്‍ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീല്‍ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീര്‍ച്ചയായും ഞാന്‍ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ഇതൊരു സഹായമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരു സീനിന്റെ ഭാഗമായി ചെയ്യുമ്പോള്‍ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് യഥാര്‍ഥത്തില്‍ ഒരാള്‍ അനുഭവിക്കുന്നതെന്ന് ഇന്നലെ ഞാന്‍ തിരിച്ചറിഞ്ഞു. ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മഹിമ ഇന്ന് ജോയിന്‍ ചെയ്യും.

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററും പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ്. മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനല്‍ വക്കീലിന്റെ വേഷമാണ് ജോമോള്‍ക്ക്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

unni mukundan fell from wheel chair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES