ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറം' ഷൂട്ടിങ് ആരംഭിച്ചു. മാളികപ്പുറം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടന്നു. പൂജാ ചിത്രങ്ങള്‍ ഉണ്ണി മുകുന്ദന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി.
''മാളികപ്പുറം'' എന്നാണ് പേര്. #Malikappuram എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിര്‍മാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.
സ്വാമി ശരണം!
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന. സംവിധായകന്‍ വിഷ്ണു തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ്.
ഷഫീഖിന്റെ സന്തോഷം, മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് മലയാളത്തില്‍ ഉണ്ണി മുകുന്ദന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. തെലുങ്കില്‍ സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദയിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.