വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ, ആസിഫ് അലി തുടങ്ങിയവരാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്
സൂപ്പര്‍ഹിറ്റായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. എം.ജി.ആറിന്റെ കട്ടൗട്ടിന് മുന്നില്‍ ആവേശത്തോടെ നില്‍ക്കുന്ന പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ആണ് പോസ്റ്ററില്‍ ഉള്ളത്.
നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഫേസ്ബക്ക് പേജില്‍ പങ്കുവച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആത്മാര്‍ത്ഥതയുള്ള ഒരു സംഘം സിനിമാപ്രവര്‍ത്തകര്‍ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ ഇത്ര വേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പാക്കപ്പ് പറഞ്ഞതെന്നും പോസ്റ്റിലുണ്ട്.
കല്യാണിയെയും പ്രണവിനെയും നായികാനായകന്മാരാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ - വിഷു റിലീസായി ഏപ്രില്‍ മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ അനൂപ് സുന്ദരന്‍.