വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനൊപ്പം നിരന്ന് നിന്ന് ന്യൂജന്‍ താരങ്ങള്‍; പ്രണവും വിനീതും നിവിനും വിനിത് ശ്രീനിവാസനും ഒറ്റ ഫ്രെയ്മില്‍; പുത്തന്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനൊപ്പം നിരന്ന് നിന്ന് ന്യൂജന്‍ താരങ്ങള്‍; പ്രണവും വിനീതും നിവിനും വിനിത് ശ്രീനിവാസനും ഒറ്റ ഫ്രെയ്മില്‍; പുത്തന്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും  ആരാധകര്‍ വളരെ ആവേശത്തോടെ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ ആരാധകരെ ത്രസിപ്പിക്കുന്നൊരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. വിനീതിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് നില്ക്കുന്ന ചിത്രമാണിത്.സിനിമയുടെ ഡബ്ബിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 

ഡബ്ബിങ്ങിനു വേണ്ടി ഓട്ടോയില്‍ സ്റ്റുഡിയോയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് വിനീത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൂവരും ചെന്നൈയില്‍ സിനിമയുടെ ഡബ്ബിങ്ങിനെത്തിയപ്പോഴാണ് ഈ മനോഹരമായ ചിത്രം പകര്‍ത്തിയത്.

ചുരുങ്ങിയ സമയം കൊണ്ട് ഫോട്ടോ വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.

മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള.അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്..

 

varshangalkku shesham team in one frame

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES