മലയാളിസിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. യുവതാരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ഫഹദ്. താരത്തെക്കുറിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് വരെ മികച്ച അഭിപ്രായമാണ് ഉളളത്. ശരീരഭാഷകൊണ്ടും കണ്ണുകള്‍ കൊണ്ടും വരെ അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. അന്യഭാഷ ചിത്രങ്ങളിലും താരങ്ങളുടെ ഇടയിലും താരത്തിന് ആരാധകരുണ്ട്. ഇപ്പോഴിത ഫാഹദിനെ നേരില്‍ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരവും ബിഗ് ബോസ് മത്സരാര്‍ഥിയുമായുമായ വാസുകി വൈഭവ്. സംഗീത സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ വാസുകി ഫാന്‍ ബോയ് നിമിഷത്തെ കുറിച്ച് പങ്കുവെച്ചത്. ഫഹദിനേടൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്, ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യ നസ്രിയയ്‌ക്കൊപ്പം ഫഹദ് ബെംഗളൂരുവില്‍ എത്തിയിരുന്നു. മേഘ്‌നയുടെ കുഞ്ഞിനെ കാണാനായിട്ടാണ് ഇരുവരും ബാംഗ്ലൂരിലേക്ക് എത്തിയത്.
അപ്പോഴായിരുന്നു താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. തന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ സാധിച്ചു.ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യന്‍. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു എന്ന് വാസുകി കുറിച്ചു. നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഈ വര്‍ഷം പുറത്തിറങ്ങിയ ഫ്രഞ്ച് ബിരിയാണി എന്ന ചിത്രത്തിൃന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് വാസുകിയായിരുന്നുവാസുകി സംഗീതം സംവിധാനം നിര്‍വഹിച്ച മറ്റൊരു ചിത്രമായിരുന്നു ലോ. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.