Latest News

'ജയ ജയ ജയ ജയ ഹേ സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന വാഴ;പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Malayalilife
'ജയ ജയ ജയ ജയ ഹേ സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന വാഴ;പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

''ജയ ജയ ജയ ജയ ഹേ ' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ  സംവിധായകന്‍ വിപിന്‍ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു.'ഗൗതമിന്റെ രഥം 'എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന 'വാഴ '-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്-എന്ന ചിത്രത്തിനു വേണ്ടിയാണ്  വിപിന്‍ ദാസ്  രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന 'വാഴ' - ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്-എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുട ആരംഭിച്ചു. സംവിധായകന്‍ വിഷ്ണു മോഹന്‍,നടന്‍ദേവ് മോഹന്‍ എന്നിവര്‍ ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചിപ്പോള്‍ വിപിന്‍ ദാസ് ഫസ്റ്റ് ക്ലാപ്പടിച്ചു.വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസ് ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം,പി ബി അനീഷ്,ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 
വാഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം-അങ്കിത് മേനോന്‍,
എഡിറ്റര്‍-കണ്ണന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍,
കല-ബാബു പിള്ള,
മേക്കപ്പ്-സുധി സുരേന്ദ്രന്‍,
കോസ്റ്റ്യൂസ്-അശ്വതി ജയകുമാര്‍,
സ്റ്റില്‍സ്-അമല്‍ ജെയിംസ്,പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍-
@സാര്‍ക്കാസനം, സൗണ്ട്-എം ആര്‍ രാജാകൃഷ്ണന്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അനീഷ് നന്തിപുലം,
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # വാഴ
vazha movie shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES