Latest News

ഇന്ദ്രന്‍സേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ആ അവാര്‍ഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ; ഓസ്‌കര്‍ നേടിയാല്‍ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറില്ല; ശ്രദ്ധ നേടി സംവിധായകന്‍ വി സി അഭിലാഷിന്റെ കുറിപ്പ്; ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതലെന്ന കുറിപ്പുമായി വിനയ ഫോര്‍ട്ട്; നടന് പിന്തുണയറിച്ച് കൂടുതല്‍ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 ഇന്ദ്രന്‍സേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ആ അവാര്‍ഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ;  ഓസ്‌കര്‍ നേടിയാല്‍ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറില്ല; ശ്രദ്ധ നേടി സംവിധായകന്‍ വി സി അഭിലാഷിന്റെ കുറിപ്പ്; ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതലെന്ന കുറിപ്പുമായി വിനയ ഫോര്‍ട്ട്; നടന് പിന്തുണയറിച്ച് കൂടുതല്‍ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ടന്‍ ഇന്ദ്രസിനു പിന്തുണയുമായി നിരവധി പേരാണ സോഷ്യല്‍മീഡിയ വഴി കുറിപ്പ് പങ്ക് വച്ചത്. താരങ്ങളായ മാലാ പാര്‍വതി, വിനയ് ഫോര്‍ട്ട്, ഹരീഷ് പേരടി എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്ദ്രസിനു പിന്തുണയുമായി എത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ സമ്മേളനത്തിനിടയിലെ മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

ഇപ്പോള്‍ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്ത ചിത്രം ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി അഭിലാഷ് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇന്ദ്രന്‍സ് ഓസ്‌കര്‍ നേടിയാല്‍ പോലും ചിലരുടെ മനസിലിരിപ്പ് മാറില്ലെന്നാണ് വി സി അഭിലാഷ് കുറിച്ചത്.ഇന്ദ്രന്‍സേട്ടന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആ സംസ്ഥാന അവാര്‍ഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെയെന്നും അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇന്ദ്രന്‍സിനോട് ഔദ്യോഗികമായി മാപ്പ് പറയണമെന്നും, സംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് വി എന്‍ വാസവനെ മാറ്റണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം കുറിച്ചു.

പണ്ട് അമിതാഭ് ബച്ചന്റെ ഉയരത്തോളം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ന് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തില്‍ എത്തിയിരിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ദ്രന്‍സേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ആ സംസ്ഥാന അവാര്‍ഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ.

ഇന്ദ്രന്‍സ് സംസ്ഥാന അവാര്‍ഡല്ല,

ദേശീയ അവാര്‍ഡോ ഓസ്‌കാറോ നേടിയാല്‍ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറാന്‍ പോകുന്നുമില്ല.

2018 ലെ iffk യില്‍ നിന്ന് ആളൊരുക്കംഒഴിവാക്കിയ കാലം. ചലച്ചിത്ര അക്കാദമിയിലെ ഒരു ആസ്ഥാന പണ്ഡിതനോട് ഞാന്‍ പരിഭവം പറഞ്ഞപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു.

ഞങ്ങള് ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് കൊടുത്തില്ലേ?'പിന്നീട് ഇതേ വാചകം അന്നത്തെ സംസ്‌കാരിക വകുപ്പ് മന്ത്രിയുംഒരു പ്രസ്സ് മീറ്റില്‍ ആവര്‍ത്തിക്കുന്നുണ്ട്.

എന്ത് കാരണത്താലാണോ ഈ ചോദ്യത്തിലെ തെറ്റ് ആ രണ്ടു പേര്‍ക്കും മനസ്സിലാവാത്തത് അതേ കാരണം തന്നെയാണ് ഇപ്പോഴത്തെ സംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും അന്ത:സത്ത!

ഇന്ദ്രന്‍സേട്ടന്‍ ഇതിലൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞാലും മേല്‍പ്പറഞ്ഞ തരം അന്ത:സത്തകള്‍റദ്ദ് ചെയ്യപ്പെടുന്നില്ലല്ലോ. ആയതിനാല്‍ സംസ്ഥാന മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, ദയവായി സംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് വി.എന്‍.വാസവനെ ഒഴിവാക്കണം.

ഒപ്പം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഇന്ദ്രന്‍സിനോട്

മാപ്പ് പറയുകയും വേണം.

വി സി അഭിലാഷ്
യുവതാരം വിനയ് ഫോര്‍ട്ടും ഇന്ദ്രന്‍സിന് പിന്തുണയുമായി എത്തി്. ഇന്ദ്രന്‍സിനോളം  വളരുക  എന്ന് പറയുന്നിടത്താണ്  കാതല്‍.  മറ്റേതു  ഉപമയും പ്രയോഗവും  അന്തസാര  ശൂന്യമാണെന്നാണ് വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്. 

സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശം. ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയവും  ഹിമാചലിലെ  സിപിഎമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലായിരുന്നു ഇത്. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നല്‍കിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്. 

 

vc abhilash and vinay fort fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES