സിനിമാക്കഥപോലെ ആയിരുന്നു സംവിധായകന്‍ ഭരതന്റെയും അന്നത്തെ സൂപ്പര്‍നടിയായ ശ്രീവിദ്യയുടെയും പ്രണയം. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ആകര്‍ഷിച്ച ശ്രീവിദ്യക്ക് ഭരതനോട് അടുത്ത ബന്ധമുണ്ടായിരുന്നു. ഭരതന്റെ സിനിമകളിലെല്ലാം അക്കാലത്ത് ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഭരതന്‍ കെ പി എസ് സി ലളിതയുമായുള്ള വിവാഹത്തിന് ശേഷവും ഈ ബന്ധം തുടര്‍ന്നിരുന്നു. ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേപറ്റി മുമ്പ് സംസാരിച്ചിട്ടുമുണ്ട്.ഇപ്പോള്‍ ഇരുവരെയും പറ്റി തുറന്നു പറയുകയാണ് വിധു ബാല.
മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ശ്രീവിദ്യയും ലളിതയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്നാണ് വിധുബാല പറയുന്നത്.
ശ്രീവിദ്യയുടെയും കെപിഎസി ലളിതയുടെയും ജീവിതം താരതമ്യപ്പെടുത്തുക എന്ന് പറഞ്ഞാല്‍ പറ്റില്ല. ശ്രീവിദ്യക്ക് കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. എല്ലാവരുമുണ്ടായിട്ടും ഒറ്റപെട്ട് ജീവിച്ച വ്യക്തിയാണ് അവര്‍. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ ആയിരുന്നു താന്‍. പലപ്പോഴും പല തീരുമാനങ്ങള്‍ അവര്‍ എടുക്കുമ്പോള്‍ വിദ്യാ അത് ശരിയല്ലെന്ന് താന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.
പക്ഷെ വിദ്യയ്ക്ക് അത് മനസ്സിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തില്‍ ആ തീരുമാനമായിരിക്കും ശരി. ഒരാളുടെ ജീവിതവും മറ്റൊരാളുടെ ജീവിതവും ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല. കെപിഎസി ലളിതയുടെ ജീവിതത്തില്‍ താന്‍ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. തനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവര്‍ ജീവിതത്തില്‍ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിധുബാല പറഞ്ഞു.
സ്ത്രീകള്‍ അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളില്‍ സമാനതകളുണ്ട്. എല്ലാ മേഖലയിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നം ലൈം?ഗിക പീഡനമാണ്. സിനിമയെന്നല്ല വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സ്ത്രീയില്‍ നിന്ന് തുടങ്ങി ഐടി മേഖലയിലുള്ള സ്ത്രീകളുമുള്‍പ്പെടെ എല്ലാവരും അത് നേരിടേണ്ടി വരുന്നെന്നും വിധുബാല പറഞ്ഞു.
ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ഞാനെന്നാണ് കെപിഎസ് സി ലളിത പറഞ്ഞിട്ടുള്ളത്. ഭരതന്‍ ശ്രീവിദ്യയെ ഫോണില്‍ വിളിച്ചിരുന്നത് എന്റെ വീട്ടില്‍ നിന്നാണെന്നും ലളിത പറഞ്ഞു. പിന്നീട് ഭരതനും ശ്രീവിദ്യയും തമ്മില്‍ അകന്നു. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇതെല്ലാം ലളിതയ്ക്ക് അറിയാമായിരുന്നു. ഒടുവില്‍ ശ്രീവിദ്യയുമായുള്ള പ്രണയത്തിനു ഹംസമായി നിന്ന ലളിതയെ ഭരതന്‍ തന്റെ ജീവിതസഖിയാക്കി.