ബോളിവുഡിലെ ശ്രദ്ധേയനായ യുവതാരമാണ് വിദ്യുത് ജംവാള്‍. മറ്റ് താരങ്ങളെ പോലയെല്ല ആക്ഷന്‍ ചിത്രങ്ങളിലാണ് വിദ്യുത് കൂടുതലായി ചെയ്തിട്ടുള്ളത്. ആയോധനകലയും താരം കരസ്ഥമാക്കിയിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാമിന്റെ ഫോഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് വിദ്യുത് ബോളിവുഡിലേക്ക് ചുവടുവച്ചത്. തെലുങ്കിലും തമിഴിലും താരം ശ്രദ്ധേയനായിട്ടുണ്ട്.
ഇപ്പോളിതാ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഹിമാലയന്‍ യാത്രയിലെ ചിത്രങ്ങളുടെ പേരിലാണ് നടന്‍ ശ്രദ്ധ നേടുന്നത്.. പൂര്‍ണ നഗ്‌നനായായുള്ള ചിത്രങ്ങളാണ് വിദ്യുത് പങ്കുവച്ചത്. നഗ്‌നനായി അരുവികളില്‍ കുളിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ ചിത്രങ്ങള്‍ വിദ്യുത് പങ്കുവച്ചു. 14 വര്‍ഷമായി താന്‍ ഇങ്ങനെയാണ് പിറന്നാള്‍ ആഘോഷിക്കുന്നതെന്നും വിദ്യുത് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഇന്നലെ വിദ്യുതിന്റെ 43-ാം പിറന്നാളായിരുന്നു. ഹിമാലയന്‍ പര്‍വതങ്ങളിലേക്കുള്ള എന്റെ യാത്ര 14 വര്‍ഷം മുന്‍പ് ആരംഭിച്ചതാണ്. പത്തുദിവസം ഞാന്‍ ഇങ്ങനെ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ട്. ആഡംബരം നിറഞ്ഞ ജീവിതത്തില്‍നിന്ന് ഇങ്ങോട്ടുവരുമ്പോള്‍ പ്രകൃതി നല്‍കുന്ന ശാന്തമായ അന്തരീക്ഷത്തില്‍ ഞാന്‍ ആരാണെന്നും എന്താണെന്നും സ്വയം അറിയാനും പ്രതിരോധിക്കാനുമുള്ള ആദ്യപടിയാകും.
വിദ്യുത് കുറിച്ചു.കളരിപ്പയറ്ര് അഭ്യാസി കൂടിയായ വിദ്യുത് കമാന്‍ഡോ ഫിലിം സീരീസുകളിലെ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്.കൂടാതെ ഒരു ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് . ശക്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും , ഹിന്ദിയില്‍ ഫോഴ്സിലും , തമിഴില്‍ ബില്ല II എന്ന ചിത്രത്തിലൂടെയും അരങ്ങേറ്റം നടത്തി .എല്ലാം നെഗറ്റീവ് റോളുകളില്‍. കമാന്‍ഡോ എന്ന വിജയ ചിത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നായക വേഷം . അഞ്ജാന്‍ , തുപ്പാക്കി , ബാദ്ഷാഹോ , കമാന്‍ഡോ 2 , ജംഗ്ലീ , യാര , കമാന്‍ഡോ 3 , സനക് എന്നിവയുള്‍പ്പെടെ വിവിധ ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു .