തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിഘ്‌നേശ് ശിവനും നയന്‍താരയും. വിഘ്നേഷ് ശിവന്‍ - നയന്‍താര ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് ഉയിരും ഉലകവും. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞുണ്ടായത്. വിക്കിയുടെയും നയന്‍സിന്റെയും വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.
ഇപ്പോള്‍ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ ആരാധകരോട് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ശിവന്‍. രുദ്രോനീല്‍ എന്‍. ശിവന്‍ എന്നാണ് ഉയിര്‍ എന്ന കുട്ടിയുടെ പേര്. ഉലകം ദൈവിക എന്‍. ശിവനും. പേരിന്റെ കൂടെയുള്ള എന്‍ എന്ന അക്ഷരം ലോകത്തിലെ ഏറ്റവും നല്ല അമ്മയെ നയന്‍താരയെ സൂചിപ്പിക്കുന്നുവെന്ന് വിഘ്നേഷ് ശിവന്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.പോസ്റ്റ് ചെയ്തു ഒരുമണിക്കൂറിനുള്ളില്‍ രണ്ടരലക്ഷത്തിനടുത്ത് ആളുകളാണ് കമന്റ് ചെയ്തത്.
കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുട്ടികളുടെ മുഖം ചെറിയ രീതിയില്‍ കാണാന്‍ സാധിക്കുന്ന ചിത്രമാണ് വിഘ്നേഷ് ശിവന്‍ പങ്കുവച്ചത്.
ആരാധകരുടെ സ്വപ്ന നായികയായ നയന്‍താരയെ തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ വിഘ്‌നേശ് സ്വന്തമാക്കുകയായിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. നയന്‍താരയ്ക്കും കരിയറിലും ജീവിതത്തിലും വഴിത്തിരവായ സിനിമയായി ഇത് മാറി. സൂപ്പര്‍ ഹിറ്റായിരുന്നു നാനും റൗഡി താന്‍ എന്ന സിനിമ. നിരവധി പുരസ്‌കാരങ്ങളും നയന്‍താരയ്ക്ക് ഇതിലൂടെ ലഭിച്ചു. കരിയറിലെ ഒരു താഴ്ചയ്ക്ക് ശേഷം രണ്ടാമതും തിരിച്ചു വന്ന ഘട്ടത്തിലാണ് നയന്‍സിനെ തേടി വിഘ്‌നേശിന്റെ സിനിമയെത്തുന്നത്. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ഇരട്ടകുട്ടികളുടെ കൂടെയുളള ജീവിതം ആസ്വദിക്കുകയാണ്.
വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ താര ദമ്പതികള്‍ കുറ്റക്കാര്‍ അല്ലെന്നാണ് കണ്ടെത്തിയത്.
പഠാന് ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ ആണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള ചിത്രം തമിഴ് സംവിധായകനായ അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.