Latest News

ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും ; അന്‍പിനും മാസ്റ്റര്‍ക്കുമൊപ്പം ബെന്‍സ്; വിന്റെജ് ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; സന്തോഷം അറിയിച്ച്  വിജയ് സേതുപതിയും

Malayalilife
 ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും ; അന്‍പിനും മാസ്റ്റര്‍ക്കുമൊപ്പം ബെന്‍സ്; വിന്റെജ് ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍; സന്തോഷം അറിയിച്ച്  വിജയ് സേതുപതിയും

ആരും പ്രതീക്ഷിക്കാതെ തിയറ്ററുകളില്‍ എത്തി വമ്പന്‍ വിജയം നേടിയ തരുണ്‍ മൂര്‍ത്തി ചിത്രമായിരുന്നു 'തുടരും'. സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. അതുപോലെ ഏറെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വലിയ പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ തിയറ്ററുകളില്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു . ചിത്രത്തിലെ കൗതുകകരമായ നിരവധി ഘടകങ്ങളില്‍ ഒന്നായിരുന്നു തമിഴ് താരം വിജയ് സേതുപതിയുടെ സാന്നിധ്യം. 

മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖന്റെ പഴയ അടുത്ത ചങ്ങാതിയായ അന്‍പ് ആയാണ് വിജയ് സേതുപതി ചിത്രത്തില്‍ വരുന്നത്. എന്നാല്‍ ഫോട്ടോഗ്രാഫുകളിലൂടെ മാത്രമാണ് ഈ കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ് സേതുപതി. 

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന മോഹന്‍ലാലിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് സേതുപതി ഇത് പങ്കുവച്ചിരിക്കുന്നത്. 'ഈ ഗംഭീര മനുഷ്യനുമൊത്ത് ഈ ചിത്രത്തിലെ ഇടം പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം', എന്ന കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മോഹന്‍ലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധനേടിയിരുന്നു. എഐ നിര്‍മ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. 

ഇരുവരും ചെന്നൈയില്‍ ഫൈറ്റേഴ്സായി ജോലിചെയ്യുന്ന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന എഐ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. ഭാരതിരാജയും ചിത്രത്തിലുണ്ട്. 'ഒരു കാലം തിരികെ വരും, ചെറുതൂവല്‍ ചിരി പകരും, തലോടും താനേ കഥ തുടരും,' എന്ന വരികളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

vijay sethupathi post about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES