Latest News

വിക്രം ചിത്രത്തില്‍ കൈയ്യടി നേടിയ സൂര്യയുടെ റോളക്സ് കഥാപാത്രമാകാന്‍ ആദ്യം വിളിച്ചത് വിക്രത്തെ; നടന്‍ വേഷം വേണ്ടെന്ന് വച്ചത്  വളരെ ചെറിയ കഥാപാത്രമായതിനാല്‍; ദളപതി 67 ലെ വേഷവും വേണ്ടെന്ന് വച്ച് നടന്‍

Malayalilife
വിക്രം ചിത്രത്തില്‍ കൈയ്യടി നേടിയ സൂര്യയുടെ റോളക്സ് കഥാപാത്രമാകാന്‍ ആദ്യം വിളിച്ചത് വിക്രത്തെ; നടന്‍ വേഷം വേണ്ടെന്ന് വച്ചത്  വളരെ ചെറിയ കഥാപാത്രമായതിനാല്‍; ദളപതി 67 ലെ വേഷവും വേണ്ടെന്ന് വച്ച് നടന്‍

മല്‍ഹാസന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'വിക്ര'ത്തില്‍ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് വിക്രത്തെ എന്നു റിപ്പോര്‍ട്ട്.വളരെ ചെറിയ കഥാപാത്രമായതിനാലാണ് വിക്രം റോളക്‌സിനെ ഒഴിവാക്കിയതെന്നും പകരം 'വിക്രം 2' വില്‍ ഒരു മാസ് കഥാപാത്രം ലോകേഷ് വിക്രത്തിനു കരുതി വച്ചിട്ടുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു. 

ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.പ്രമുഖ ട്രേഡ് അനലിസ്റ്റുകളും വാര്‍ത്ത ട്വീറ്റ്‌ചെയ്തിട്ടുണ്ട്. ദളപതി വിജയി നായകനാകുന്ന ദളപതി 67 ന്റെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്. ഇതിലേക്കും ചിയാനെ ലോകേഷ് വിളിച്ചിരുന്നെങ്കിലും വിക്രം വേണ്ടെന്നുവച്ചു. 

മാസ്റ്ററിനു ശേഷം വിജയ്യെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്യും. മലയാളത്തില്‍ നിന്നും നിവിന്‍ പോളി, നസ്ലിന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട് .
 

vikram rolex role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES