മലയാളി മനസ്സില്‍ ഗാനങ്ങളിലൂടെയും ,അഭിനയത്തിലൂടെയും ഒരു ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രം മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. എല്ലാതിരക്കുകള്‍ക്ക് ഇടയിലും വിനീത് തന്റെ കുടുബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും അടുത്തിടെയാണ് രണ്ടാമതൊരു കുഞ്ഞ് പിറന്നിരുന്നത്. വിഹാന്റെ കുഞ്ഞനുജത്തിയുടെ ഫോട്ടോയും ആരാധകര്‍ക്കായി വീനീത് പങ്കുവച്ചിരുന്നു.
വിനീത് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്ന ചിത്രം സ്വര്‍ഗം എന്ന ക്യാപ്ഷനോടെയാണ്. എന്നാല്‍ ചിത്രത്തിന് ചുവടെ സുഹ്യത്തായ ആര്‍ ജെ മാത്തുകുട്ടി കുറിച്ച കമന്റും ഏറെ വൈറലായി മാറുകയും ചെയ്തു. വിനീത് ശ്രീനിവാസന്റെ സ്വര്‍ഗരാജ്യം എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. മികച്ച സ്വീകാര്യതയാണ് കുടുംബത്തിനൊപ്പമുളള വിനീതിന്റെ ചിത്രങ്ങള്‍ക്കെല്ലാം നേടുന്നത്.
എന്നാല്‍ താരം ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ്. അണിയറയില്‍ പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമായുളള ഹൃദയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. താരം ഇതിനോടകം തന്നെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും പങ്കുവച്ച് കഴിഞ്ഞിരിക്കുകയാണ്.