Latest News

ഭാര്യക്ക് പോലും മകനെ കൊടുക്കാത്ത വിനീത്..! വിഹാനെ നെഞ്ചൊടടുക്കി കല്യാണത്തിനെത്തിയ താരത്തിന്റെ കുടുംബചിത്രങ്ങള്‍

Malayalilife
ഭാര്യക്ക് പോലും മകനെ  കൊടുക്കാത്ത വിനീത്..! വിഹാനെ നെഞ്ചൊടടുക്കി കല്യാണത്തിനെത്തിയ താരത്തിന്റെ കുടുംബചിത്രങ്ങള്‍

ച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരമാണ് വിനീത് ശ്രീനിവാസന്‍. സംവിധായകനായും നിര്‍മ്മാതാവായും ഗായകനായുമൊക്കെ സിനിമയില്‍ സജീവമാണ് താരം. അതേസമയം ഭാര്യ ദിവ്യയ്ക്കും മകന്‍ വിഹാനുമൊപ്പം ഗായകന്‍ സച്ചിന്‍ വാര്യരുടെ കല്യാണം കൂടാനെത്തിയ വിനീതിന്റെ മകന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. വെളളിത്തിരയ്ക്ക് മുമ്പിലും പിന്നിലും സജീവമായ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമരംഗത്തേക്ക് എത്തിയത്. നടനായും സംവിധായകനായും ഗായകനായുമൊക്കെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. 

സിനിമയില്‍ സജീവമായിരിക്കുന്ന സമയത്താണ് വിനീത് വിവാഹിതനായത്. 15 വര്‍ഷമായുളള പ്രണയത്തിനൊടുവിലാണ് തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്. പിന്നീട് 2017-ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു. വിഹാന്‍ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസം ഗായകന്‍ സച്ചിന് വാര്യരുടെ വിവാഹത്തിന് വിനീത് കുടുംബത്തോടൊപ്പം എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ മകനും ഭാര്യ ദിവ്യയ്ക്കുമൊപ്പമാണ് വിനീത് എത്തിയത്. രണ്ടു വയസ്സുകാരനായ മകനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് വിനീത് എത്തിയത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ബേബി ഹഗ് കംഗാരു മോഡല്‍ ബാഗിലാണ് വിനീത് കുഞ്ഞിനെക്കൊണ്ടു വന്നത്. അച്ഛന്റെ നെഞ്ചോടു ചേര്‍ന്നിരുന്ന വിഹാനായിരുന്നു ചടങ്ങില്‍ താരമായത്. ഭാര്യ ദിവ്യയ്ക്കും മകനുമൊപ്പമുളള വിനീതിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മകനെ ഭാര്യക്ക് പോലും എടുക്കാന്‍ സമ്മതിക്കാന്‍ കിട്ടുന്ന സമയം മുഴുവന്‍ വിഹാനൊപ്പമാണ് വിനീത് ചിലവഴിക്കുന്നത്.

Read more topics: # vineeth sreenivasan son pics
vineeth sreenivasan son pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES