പ്രണയത്തിന് വേണ്ടി സ്വന്തം ശരീരം പോലും പകുത്ത് നല്‍കുകയും അവസാനം ചതിയില്‍ അകപ്പെടുന്നതോടെ ആത്മഹത്യയുടെ വക്കീലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് വൈറല്‍ എന്ന ഹ്രസ്വ ചിത്രം. പ്രണയയത്തിന്റെ അന്ധതയില്‍ ശരീരം വരെ നല്‍കി കഴിഞ്ഞാണ് പല പെണ്‍കുട്ടികളും തങ്ങള്‍ ചതിയില്‍ അകപ്പെട്ടു എന്ന് മനസിലാകുന്നത്. സെക്‌സ് ചാറ്റിങ്ങും ലൈംഗീക ചൂഷണങ്ങള്‍ക്ക് വിധേയരായതിന് ശേഷവുമാകും തങ്ങള്‍ ചതിക്കപ്പെട്ടു എന്ന മനസിലാകുകയുള്ളു. അത്തരത്തില്‍ ശക്തമായ പ്രമേയം അരങ്ങിലെത്തിച്ച് ശ്രദ്ധനേടുകയാണ് വൈറല്‍.
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമൊക്കെ ചതിക്കുഴികളില്‍ വേഗത്തില്‍ ചെന്ന് ചാടാനുള്ള മാര്‍ഗ്ഗമാകുകയാണ് ഈ സമയങ്ങളില്‍.ഇക്കാര്യങ്ങളെ ഓര്‍മ്മപ്പെടുത്തുകയും മുന്നറിയിപ്പേകുകയുമാണ് 'വൈറല്‍' എന്ന ഹ്രസ്വചിത്രത്തില്‍. ഗായികയും നടിയുമായ അഭിരാമി സുരേഷാണ് ഈ ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
പാര്‍ത്ഥന്‍ മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് കാമുകന്റെ വേഷത്തില്‍ എത്തിയിരിക്കുന്നത്. ടോംസ് വര്‍ഗീസിന്റെതാണ് കഥ. ക്യാമറയും എഡിറ്റും നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
വഞ്ചിതരാകുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന കാലഘട്ടത്തില്‍ ഇതില്‍ തളരാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കഥയാണ് ചിത്രം പറയുന്നത്.