Latest News

രോഗബാധിതയായി ആശുപത്രികിടക്കയിൽ സിസ്റ്റർ ലിനി; ആഷിഖ് അബു ചിത്രം വൈറസ് റീലിസിനൊരുങ്ങവേ പുതിയ ടീസർ എത്തി

Malayalilife
രോഗബാധിതയായി ആശുപത്രികിടക്കയിൽ സിസ്റ്റർ ലിനി; ആഷിഖ് അബു ചിത്രം വൈറസ് റീലിസിനൊരുങ്ങവേ പുതിയ ടീസർ എത്തി

കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഏഴിനാണ് തിയേറ്ററുകളിലെത്തുക. ചിത്രം റിലീസിനൊരുങ്ങവേ ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. 11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്.

സിസ്റ്റർ ലിനിയായി റിമയും സൗബിന്റെയും ഷറഫൂദ്ദീന്റെയും കഥാപാത്രങ്ങളുമാണ് ടീസറിലുള്ളത്.ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, ആസിഫ് അലി, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നുന്നത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്സിൻ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ.

Read more topics: # virus movie new teaser
virus movie new teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES