Latest News

ലാലേട്ടനെ കടത്തി വെട്ടും മകള്‍; വിസ്മയ മോഹന്‍ലാല്‍ പങ്കുവച്ച് പുതിയ വീഡിയോ കണ്ടോ

Malayalilife
 ലാലേട്ടനെ കടത്തി വെട്ടും മകള്‍; വിസ്മയ മോഹന്‍ലാല്‍ പങ്കുവച്ച് പുതിയ വീഡിയോ കണ്ടോ

മോഹന്‍ലാലിന്റെ മക്കളിരുവരെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. അച്ഛന്റെ താരപരിവേഷങ്ങള്‍ മക്കള്‍ക്ക് ലഭിക്കാതിരിക്കാനായി ഊട്ടിയിലെ സ്‌കൂളിലാണ് വിസ്മയയും പ്രണവും പഠിച്ചത്. പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കാണ് പോയത്. പഠനം കഴിഞ്ഞ് വിസ്മയ സിനിമാ പിന്നണി രംഗത്തേക്ക് വരുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ എഴുത്തും വരകളുമാണ് വിസ്മയയുടെ ലോകം. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് പുസ്‌കരം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.കുറച്ച് നാളുകള്‍ക്ക് മുന്‍പ് തായ്ലാന്റിലെ ഫിറ്റ്നസ് ക്യാമ്പില്‍ ആയോധനകല അഭ്യസിക്കുന്ന മോഹന്‍ലാലിന്റെ മകളുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ കാലുകളുയര്‍ത്തി അഭ്യാസം ചെയ്യുന്ന താരത്തിന്റെ മറ്റൊരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. തായ്‌ക്കോണ്ടോയിലും ഗുസ്തിയിലും ചാംപ്യനായ അച്ഛന്റെയും, ആയോധനകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സഹോദരന്റെയും പിന്നാലെ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ തന്റേതായ സ്ഥാനമുറപ്പിക്കുകയാണ് വിസ്മയ. വീഡിയോ കാണാം.



 

vismaya mohanlal shares a new video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES