താരങ്ങളുടെ വാഹനങ്ങൾ റോഡിൽ കണ്ടാൽ ആകാംഷയോടെ നോക്കുന്നവരാണ് എല്ലാവരും. എന്നാൽ ചിലരാവട്ടെ താരങ്ങളുടെ വാഹനത്തിന് പിന്നാലെയെത്തി ഫോട്ടോ ആവശ്യപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ വാഹനത്തിന് പിന്നാലെയെത്തിയ നടനെ നടുറോഡിൽ നിർത്തി ഫോട്ടോയെടുത്ത ആരാധകരുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു ഷോറൂം ഉദ്ഘാടനത്തിന് വേണ്ടി നടൻ മോഹൻലാൽ തിരുവല്ലയിൽ എത്തിയിരുന്നു. വൻ ആരാധകവൃന്ദമായിരുന്നു ലാലേട്ടനെ കാണാൻ തടിച്ചുകൂടിയത്. പരിപാടിക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ മോഹൻലാലിനെ ഒരു കൂട്ടം യുവാക്കൾ ബൈക്കിൽ പിന്തുടരുകയായിരുന്നു.
താരരാജാവിന്റെ കാറിനൊപ്പം ചേസ് ചെയ്ത് വരുന്ന ആളുകളെ കണ്ടതോടെ മോഹൻലാൽ കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങി വന്ന താരത്തോട് ഒരു ഫോട്ടോയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പിന്തുടർന്നതെന്ന് അറിയിച്ചു.
ഇതോടെ നടുറോഡിൽ നിന്നും ആരാധകർക്കൊപ്പം ഫോട്ടോ എടുത്തുകൊടുത്തിരിക്കുകയാണ് മോഹൻലാൽ. അതിനുള്ളിൽ റോഡ് മുഴുവൻ ബ്ലോക്ക് ആവുകയും ചെയ്തു. തിരിച്ച് കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തിവെയ്ക്കരുതെന്നും ആരാധകരോട് ലാൽ മുന്നറിയിപ്പ് നല്കി.