Latest News

'ഒരിക്കല്‍ ഒരു സംവിധായകന്‍ ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ; അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി എത്തിയത്'; തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സെറിന്‍ ഖാന്‍

Malayalilife
'ഒരിക്കല്‍ ഒരു സംവിധായകന്‍ ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ; അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി എത്തിയത്'; തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സെറിന്‍ ഖാന്‍

സിനിമാ മേഖലയിലെ മീ.ടു ആരോപണങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ട്. നടിമാര്‍ക്ക് നേരിടേണ്ടി വരുന്നപ്രശ്‌നങ്ങളാണ് മീ ടു ആരോപണങ്ങളില്‍ കൂടുതലായും നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍ തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെറിന്‍ ഖാന്‍. സിനിമയിലെ തുടക്കാക്കാരിയായിരുന്ന തനിക്ക് സംവിധായകനില്‍ നിന്നും നേരി
ട്ട മോശം അനുഭവം വെളിപ്പെടുത്തുകയാണ് താരം.

സിനിമയില്‍ തുടക്കക്കാരി ആയിരുന്ന വേളയില്‍ സംവിധായന്‍ ചുംബനത്തിന്റെ റിഹേഴ്‌സല്‍ ആവശ്യപ്പെട്ടു എന്നാണ് താരം വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് സറീന്‍ ഖാന്റെ തുറന്നു പറച്ചില്‍.'ഒരിക്കല്‍ ഒരു സംവിധായകന്‍ ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു.' സറീന്‍ ഖാന്‍ പറഞ്ഞു.

മറ്റൊരിക്കല്‍ സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ബന്ധത്തിന് അപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നും താരം വെളിപ്പെടുത്തി. അതിലൂടെ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി.

Read more topics: # zareen-khan,# bolly wood,#
zareen khan on casting couch experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES