സാമ്പത്തിക തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ നിവിന്‍ പോളി. ഈ സാമ്പത്തിക തര്‍ക്കം കോടതി നിര്‍ദ്ദേശിച്ച ആര്‍ബിട്രേഷന്‍ ഭാഗമാണെന്നാണ് നടന്‍ പറയുന്നത്. രഹസ്യാത്മകത സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തോടെയുള്ള ഈ ഉത്തരവ് ജൂണ്‍ 28 മുതല്‍ നിലവിലുണ്ട്. ഇതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശങ്ങളെ ബഹുമാനിക്കാത്തയും ആര്‍ബിട്രേഷനെ അട്ടിമറിക്കുകയും വസ്തുകളെ വളച്ചൊടിക്കുന്നതുമാണ് കേസ്. ഇതിനെതിരെ നിയമ നടപടി എടുക്കും. സത്യം മാത്രമേ ജയിക്കുള്ളൂവെന്നും വിശദീകരണ കുറിപ്പില്‍ നിവിന്‍ പോളി പറയുന്നു. നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പോലീസ് സമ്പത്തിക തട്ടിപ്പ് കേസ് എടുത്തിരുന്നു. നിര്‍മാതാവും തലയലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മഹാവീര്യര്‍ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്ന് പണം നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചുവെന്നാണ് കേസ്. നിവിന്‍ പോളി നായകനായ എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിന്റെ സഹനിര്‍മാതാവാണ് പരാതി നല്‍കിയത്. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ ഷംനാസിന് 95 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ ഷൂട്ടിംഗിനായി 1 കോടി 90 ലക്ഷം രൂപ ഷംനാസില്‍ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിനിമയാണെന്നു മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേഴ്സ് ബാനറില്‍ സിനിമയുടെ ഓവര്‍സീസ് അവകാശം നേടി.
2024 ഏപ്രില്‍ മാസത്തിലാണ് സിനിമ നിര്‍മാണത്തിനായി ഷംനാസില്‍ നിന്നും ഇവര്‍ പണം വാങ്ങുന്നത്. സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി. സിനിമയുടെ റൈറ്റ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേഴ്സ് 5 കോടിയുടെ ഓവര്‍സീസ് വിതരണാവകാശം ഉറപ്പിച്ചു. രണ്ട് കോടി മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു. പരാതിയില്‍ തലയോലപറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്ഷന്‍ ഹീറോ 2 ഏബ്രിഡ് ഷൈന്‍, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിര്‍മിക്കാമെന്നായിരുന്നു തീരുമാനമെന്ന് ഷംനാസ് പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് തുടങ്ങി 11 ദിവസം പിന്നിട്ടപ്പോള്‍ ഏബ്രിഡ് ഷൈനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. തുടര്‍ന്ന് ദുബായ് കമ്പനിക്ക് അഞ്ചുകോടി രൂപയ്ക്ക് മറിച്ചുവില്‍ക്കുകയായിരുന്നുവെന്നും ഷംനാസ് പറഞ്ഞു. 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിര്‍മാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസില്‍നിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാള്‍ക്കു നല്‍കിയെന്നുമാണ് പരാതി. നിവിനും ഏബ്രിഡിനുമെതിരെ കേസെടുക്കാന്‍ തലയോലപ്പറമ്പ് പൊലീസിന് വൈക്കം ജെഎഫ്സിഎം 1 കോടതി നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്നാണ് 406, 420, 34 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തത്. നിവിന്‍ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമാണ്. 'മഹാവീര്യര്‍' പരാജയപ്പെട്ടപ്പോള്‍, നിവിന്‍ പോളി 95 ലക്ഷം രൂപ ഷംനാസിനു നല്‍കാമെന്നും ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു 2 ല്‍ നിര്‍മാണ പങ്കാളിത്തം നല്‍കാമെന്നും ഉറപ്പു നല്‍കിയിരുന്നതായാണു പരാതി. തുടര്‍ന്ന് 2024 ഏപ്രിലില്‍ സിനിമയുടെ നിര്‍മാണത്തിനായി 1.90 കോടി രൂപ കൈമാറിയെന്നും ഷംനാസ് പറയുന്നു. പിന്നീട് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനു കത്ത് നല്‍കിയ ശേഷം സിനിമയുടെ ടൈറ്റില്‍ ഏബ്രിഡ് ഷൈന്‍ പൊഡക്ഷന്‍സിന്റെ ബാനറില്‍നിന്ന് പി.എസ്. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെ, സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന്, ഷംനാസുമായുള്ള കരാര്‍ മറച്ചുവച്ച്, ദുബായില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറിയെന്നു പരാതിയില്‍ പറയുന്നു. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയേഴ്സിനാണ് സിനിമയില്‍ അവകാശമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതെന്നും ദുബായിലെ കമ്പനിക്ക് 5 കോടി രൂപയ്ക്കാണ് ഓവര്‍സീസ് വിതരണാവകാശം നല്‍കിയതെന്നും ഇതില്‍ 2 കോടി രൂപ അഡ്വാന്‍സ് ആയി വാങ്ങിയെന്നും ഷംനാസിന്റെ പരാതിയില്‍ പറയുന്നു.