Latest News

'ഇത് ആത്മഹത്യയല്ല കൊലപാതകം'; പൊലീസ് വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ചാക്കോച്ചന്‍; 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ ട്രെയ്ലര്‍ പുറത്ത് 

Malayalilife
 'ഇത് ആത്മഹത്യയല്ല കൊലപാതകം'; പൊലീസ് വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ചാക്കോച്ചന്‍; 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ ട്രെയ്ലര്‍ പുറത്ത് 

മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു അഷ്റഫിന്റെ വരാനിരിക്കുന്ന സിനിമയാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീറാണ്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്റെ റിലീസ്. 

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാഹിയുടെ മുന്‍ ചിത്രങ്ങളിലേത് പോലെ പോലീസ് കഥയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയും. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്ക്സ് ബിജോയ് ആണ്. ചമന്‍ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത് കള, 2018, ആര്‍ ഡി എക്‌സ്, സൂക്ഷ്മദര്‍ശിനി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ച ചമന്‍ ചാക്കോയാണ്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ രാഹുല്‍ സി പിള്ള. ചീഫ് അസോ. ഡയറക്ടര്‍ ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോഷ്യേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോഗി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍ ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട് ഡയറക്ടര്‍ രാജേഷ് മേനോന്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ് നിദാദ് കെ എന്‍, വിഷ്വല്‍ പ്രൊമോഷന്‍സ് സ്‌നേക്ക്പ്ലാന്റ്, വാര്‍ത്താ പ്രചരണം ഹെയിന്‍സ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Officer On Duty Official Trailer Kunchako Boban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES