ഏറെ പ്രതീക്ഷകളോടെ തീയേറ്റര്‍ റിലീസിനൊരുങ്ങുകയാണ് ഇന്ദ്രന്‍സ് നായകനാകുന്ന 'ഒരുമ്പെട്ടവന്‍'. ചിത്രം സുജീഷ് ദക്ഷിണ കാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. സുജീഷ് ദക്ഷിണ കാശി, ഗോപിനാഥന്‍ പാഞ്ഞാള്‍ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമൊരുക്കുന്നു. മാമുക്കോയയുടെ മകന്‍ നിസാര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയിലും ഒരുമ്പെട്ടവന്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ആസിഫ് അലി എന്നിവരുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സുധീഷ്, ഐ എം വിജയന്‍, അരുണ്‍ നാരായണന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, വിനോദ് ബോസ്, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ ശിവദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുജീഷ് ദക്ഷിണ കാശിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്നു. ഉണ്ണി നമ്പ്യാര്‍ സംഗീതം ഒരുക്കുന്ന ഗാനങ്ങള്‍ക്ക് കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. എഡിറ്റര്‍ അച്ചു വിജയന്‍, പ്രൊജക്റ്റ് ഡിസൈനര്‍ സുധീര്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുകേഷ് തൃപ്പൂണിത്തുറ, കല ജീമോന്‍ എന്‍ എം, മേക്കപ്പ് സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, ഡിസൈന്‍ മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍ എ ജി അജിത്കുമാര്‍, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷന്‍ മാനേജര്‍ നിധീഷ്, പി ആര്‍ ഒ- എ എസ് ദിനേശ്.