Latest News

രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി'; 'ചികിരി ചികിരി' സോങ് പ്രോമോ പുറത്ത്; ഗാനം നവംബര്‍ 7 ന് 

Malayalilife
 രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി'; 'ചികിരി ചികിരി' സോങ് പ്രോമോ പുറത്ത്; ഗാനം നവംബര്‍ 7 ന് 

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി'യിലേ ഏറ്റവും പുതിയ ഗാനമായ 'ചികിരി ചികിരി' യുടെ പ്രോമോ പുറത്ത്. ഗാനത്തിന്റെ പൂര്‍ണ്ണ രൂപം നവംബര്‍ 7 ന് രാവിലെ 11.07 ന് പുറത്ത് വരും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് മോഹിത് ചൗഹാന്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. 


അടുത്തിടെ ചിത്രത്തിലെ നായിക ജാന്‍വി കപൂറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാന്‍വി ചിത്രത്തില്‍ വേഷമിടുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂള്‍ ആണ് അടുത്തിടെ നടന്നത്. രാം ചരണ്‍, ജാന്‍വി എന്നിവര്‍ പങ്കെടുത്ത ഒരു ഗാനം ആണ് അവിടെ ചിത്രീകരിച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിനായി വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് രാം ചരണ്‍ നടത്തിയത്. ബ്രഹ്മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകര്‍ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ബുചി ബാബു സന. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

വമ്പന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ രാം ചരണ്‍ ചിത്രം ഒരുക്കുന്നത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം - വെങ്കട സതീഷ് കിലാരു, ബാനര്‍ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ - ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി

Read more topics: # പെദ്ധി
PEDDI GLOBAL RELEASE ON 27th

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES