മാസ് ലുക്കിലെത്തുന്ന തലൈവയുടെ പേട്ട നാളെ തീയേറ്ററുകളിലേക്ക്...!സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ സോംഗ് പ്രൊമോ...!

Malayalilife
മാസ് ലുക്കിലെത്തുന്ന തലൈവയുടെ പേട്ട നാളെ തീയേറ്ററുകളിലേക്ക്...!സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ സോംഗ് പ്രൊമോ...!

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മാസ് ലുക്കില്‍ എത്തുന്ന പേട്ടയുടെ പുതിയ സോംഗ് പ്രെമോ പുറത്തിറങ്ങി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേര്‍സ് ആണ്. നീണ്ട ഒരു ഇടവേളക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേട്ട. മലയാളത്തില്‍ നിന്ന് മണികണ്്ഠന്‍ ആചാരിയും പേട്ടയില്‍ എത്തുന്നുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിമ്രാനുും മേഘ ആകാശുമാണ് നായികമാര്‍. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. രജനിയുടെ മക്കള്‍ വേഷത്തിലാണ് ഇരുവരും എത്തുക എന്നാണ് സൂചന. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. ശശികുമാറും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോഡേണ്‍ സ്റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും ചിത്രത്തില്‍ രജനി എത്തുന്നുണ്ട്. ചിത്രം നാളെ പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്തുകയാണ്. ആവേശത്തോടെ തലൈവ ആരാധകര്‍ പേട്ടയുെട റിലീസിനായി കാത്തിരിക്കുകയാണ്.

Read more topics: # PETTA,# Rajinikanth,# release,# tomorrow
PETTA,Rajinikanth,release,tomorrow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES