പൊന്നിയിൻ സെൽവൻ ചീത്രീകരണം പൂർത്തിയായി; ചിത്രം പ്രദർശനത്തിനെത്തുക 2022ൽ; വിവരം പങ്കുവെച്ച് ജയം രവി

Malayalilife
topbanner
പൊന്നിയിൻ സെൽവൻ ചീത്രീകരണം പൂർത്തിയായി; ചിത്രം പ്രദർശനത്തിനെത്തുക 2022ൽ; വിവരം പങ്കുവെച്ച് ജയം രവി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പൊന്നിയിൻ സെൽവനെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നത്. പൊന്നിയിൻ സെൽവന്റെ വിശേഷങ്ങൾ ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഓൺലൈനിൽ തരംഗമാണ്. ഇപോഴിതാ പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയായെന്നതാണ് പുതിയ റിപ്പോർട്ട്.

പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയായ കാര്യം ജയം രവിയാണ് അറിയിച്ചിരിക്കുന്നത്. വൻ താരനിരയുമായിട്ടാണ് പൊന്നിയിൻ സെൽവൻ എത്തുക. വിക്രം, ഐശ്വര്യ റായ്, കാർത്തി, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. പൊന്നിയിൻ സെൽവൻ എന്ന ചിത്രം 2022ലാണ് പ്രദർശനത്തിന് എത്തുക.

മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രം നിർമ്മിക്കുന്നത്.രവി വർമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

Read more topics: # PONNIYAN SELVAN
PONNIYAN SELVAN

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES