Latest News

ഗ്രീഷ്മയെ പോലെയുള്ളവരെ 'സ്പോട്ടില്‍ തീര്‍ക്കണം'; ജയിലില്‍ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല; നിയമങ്ങള്‍ ഒക്കെ മാറണമെന്നും നടി പ്രിയങ്ക

Malayalilife
 ഗ്രീഷ്മയെ പോലെയുള്ളവരെ 'സ്പോട്ടില്‍ തീര്‍ക്കണം'; ജയിലില്‍ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല; നിയമങ്ങള്‍ ഒക്കെ മാറണമെന്നും നടി പ്രിയങ്ക

ലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഷാരോണ്‍ വധക്കേസ്. പ്രതിയായ ഗ്രീഷ്മയ്ക്ക് കോടതി തൂക്കുകയര്‍ വിധിച്ചിരുന്നു. ഇപ്പോഴിതാ ഗ്രീഷ്മയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയങ്ക. ഗ്രീഷ്മയെ പോലെയുള്ളവരെ 'സ്പോട്ടില്‍ തീര്‍ക്കണമെന്ന്' നടി പ്രിയങ്ക. ഗ്രീഷ്മയെ മാത്രമല്ല, മൂന്ന് വയസായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെയും സ്പോട്ടില്‍ കൊല്ലണം. നിയമങ്ങള്‍ ഒക്കെ മാറണം എന്നാണ് പ്രിയങ്ക പറയുന്നത്. 

'ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടില്‍ കൊല്ലണം എന്നെ ഞാന്‍ പറയൂ. ആ അമ്മയുടെ മകന്‍ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി അവള്‍ തിരിച്ചുവരാനോ? സ്‌പോട്ടില്‍ ചെയ്യണം. മൂന്ന് വയസായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ സ്‌പോട്ടില്‍ കൊല്ലണം. അല്ലാതെ അവരെ ജയിലില്‍ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കില്‍ അവരെ ഒക്കെ ആ സ്‌പോട്ടില്‍ തീര്‍ക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം', എന്നാണ് പ്രിയങ്ക പറഞ്ഞത്. 

ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഷാരോണ്‍ വധക്കേസ് പ്രതിയായ ഗ്രീഷ്മയ്ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രയങ്കയുടെ വീഡീയോ പുറത്തുവന്നതിന് പിന്നാലെ നടിയുടെ പ്രശംസിച്ച് കൊണ്ട് നിരവധി പേരെത്തി. പ്രിയങ്ക പറഞ്ഞത് നൂറ് ശതമാനവും ശരിയാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. അടുത്തിടെ പുരുഷ കമ്മീഷന് പിന്തുണയുമായി പ്രിയങ്ക എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ആരെന്തൊക്കെ പറഞ്ഞാലും പുരുഷന്മാര്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നും തന്നെക്കാള്‍ കുറച്ചു മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

PRyanka wants to kill accused greeshma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES