അടിക്കടി, പാട്ടിന് പാട്ട്, ഡാന്‍സിന് ഡാന്‍സുമായി കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രയ്‌ലര്‍ റിലീസായി. പ്രഭുദേവയും വേദികയും സണ്ണി ലിയോണും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലേക്കെത്തും. റിലീസിനു മുന്നേ കേരളത്തിലും വമ്പന്‍ പ്രൊമോഷന്‍ പരിപാടികളുമായി പേട്ടറാപ്പ് ടീം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ചിത്രത്തില്‍ ഇതുവരെ റിലീസായ ഗാനങ്ങള്‍ ഒക്കെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. മലയാള സിനിമകളുടെ സംവിധായകന്‍ എസ്. ജെ. സിനു തമിഴില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്.ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മിക്കുന്നത്.
പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആര്‍ മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിവേക് ??പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ആനന്ദ് .എസ്, ശശികുമാര്‍.എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റിയ എസ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അബ്ദുള്‍ റഹ്മാന്‍, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റര്‍,ലിറിക്‌സ് :വിവേക്,മദന്‍ ഖര്‍ക്കിക്രിയേറ്റീവ് സപ്പോര്‍ട്ട്: സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍: അഞ്ജു വിജയ്, ഡിസൈന്‍: യെല്ലോ ടൂത്ത്, സ്റ്റില്‍സ്: സായ്‌സന്തോഷ്, ഡിസ്ട്രിബൂഷന്‍ ഹെഡ് : പ്രദീപ് മേനോന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.