Latest News

മധുരാജയുടെ മൂന്നാം ഭാഗത്തില്‍ സൂര്യയെ വിളിക്കണേ..; ലൂസിഫറിന്റെ ട്രെയിലര്‍ പങ്കുവച്ച് സംവിധായകന്‍ വൈശാഖിന് പൃഥ്വിയുടെ മറുപടി

Malayalilife
മധുരാജയുടെ മൂന്നാം ഭാഗത്തില്‍ സൂര്യയെ വിളിക്കണേ..; ലൂസിഫറിന്റെ ട്രെയിലര്‍ പങ്കുവച്ച് സംവിധായകന്‍ വൈശാഖിന് പൃഥ്വിയുടെ മറുപടി

പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം ലൂസിഫറും മമ്മൂക്കയുടെ മധുരരാജയും തിയേറ്ററുകളിലെത്താനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന്റെ ഫസ്്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. മമ്മൂക്കയുടെ രാജയുടെയും ലാലേട്ടന്റെ ലൂസിഫറിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. രാജയുടെ ആദ്യ പാര്‍ട്ടില്‍ മമ്മൂക്കയുടെ അനുജനായി പൃഥ്വിരാജ് എത്തിയിരുന്നു. എന്നാല്‍ മധുരരാജ എന്ന രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജ് ഇല്ല. ലൂസിഫറിന്റെ ട്രെയിലര്‍ സംവിധായകന്‍ വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും അതിന് പൃഥ്വിരാജ് നല്‍കിയ കമന്റുമാണ് വൈറലാകുന്നത്. 

ലൂസിഫറിന്റെ ട്രെയിലര്‍ വൈശാഖ് പങ്കുവച്ചപ്പോള്‍ പൃഥ്വിക്ക് പറയാന്‍ ഉണ്ടായിരുന്നത് രാജയെക്കുറിച്ചായിരുന്നു. രാജയുടെ മൂന്നാം ഭാഗം ഇങ്ങുമ്പോള്‍ 'സൂര്യയെ വിളിക്കണേ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യ എന്നായിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ല. എങ്കിലും, പൃഥ്വിരാജിന്റെ കമന്റ് ആരാധകരെ ആവേശത്തിലാക്കി. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പ്രതികരിച്ചത്. 

ലൂസിഫറിന്റെ ട്രെയിലര്‍ പങ്കു വയ്ക്കുന്നതിനൊപ്പം പൃഥ്വിയുടെ സംവിധാനമികവിനെ അഭിനന്ദിക്കാനും വൈശാഖ് മറന്നില്ല. 'രാജുവിന്റെ ഷോട്ടുകള്‍ ഗംഭീരം... ലാലേട്ടന്‍ തകര്‍ത്തു... ഗംഭീരന്‍ ട്രെയിലര്‍... ലൂസിഫര്‍ ടീമിന് ആശംസകള്‍,' എന്നു പറഞ്ഞാണ് വൈശാഖ് ലൂസിഫറിന്റെ ട്രെയിലര്‍ പങ്കു വച്ചത്. വൈശാഖിന്റെ അഭിനന്ദനങ്ങള്‍ക്കു നന്ദി അറിയിച്ച പൃഥ്വിരാജ്, രാജയുടെ വരവിനായി താനും കാത്തിരിക്കുകയാണെന്നു വ്യക്തമാക്കി. മാര്‍ച്ച് 28ന് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തും. എപ്രില്‍ 12നാണ് മധുരരാജ റിലീസ് ചെയ്യുന്നത്.

Prithviraj comment on Vysakhan Lucifer trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES