ബോളിവുഡിന്റെ പ്രിയ നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. താരസുന്ദരിമാർ തിളക്കമുള്ള വസ്ത്രത്തിൽ റെഡ് കാർപെറ്റിൽ സ്റ്റൈലിഷായി തിളങ്ങി നിൽകുമ്പോൾ കാണുന്ന കാണികളിൽ ചിലപ്പോൾ അത് ഒരു ഉൾഭയത്തിന് കാരണമാകും. എന്നാൽ ചില വസ്ത്രങ്ങൾ ചിലർക്ക് പണി നൽകാറുണ്ട്. അത്തരത്തിൽ കിട്ടിയ ഒരു പണിയെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര.രണ്ട് വട്ടമായിരുന്നു കയ്യിൽ നിന്നും പോയി എന്ന് പ്രിയങ്ക ഏതാണ്ട് ഉറപ്പിച്ച വസ്ത്രങ്ങൾ ധരിച്ചു അവർ റെഡ് കാർപ്പെറ്റിൽ നിറഞ്ഞ് നിന്നിരുന്നത്. പ്രിയങ്ക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത് പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിലൂടെയായിരുന്നു.
2000ത്തിലാണ് മിസ് വേൾഡ് പട്ടം പ്രിയങ്ക ചൂടുന്നത്. ആദ്യമായി ഓസ്കർ വേദിയിൽ 2016ൽ താരം എത്തുകയും ചെയ്‌തിരുന്നു. പ്രിയങ്കയ്ക്ക് ആദ്യമായി ഇതിൽ മിസ് വേൾഡ് മത്സരത്തിനായി ധരിച്ച വസ്ത്രമാണ് ബുദ്ധിമുട്ട് സൃഷ്‌ടിച്ചത്. ശരീരത്തിൽ ടേപ്പ് ചെയ്ത് അന്നത്തെ വസ്ത്രം വച്ചിരിക്കുകയായിരുന്നു. ഇടുത്തീ പോലെ ആ സമയം ഒട്ടേറെ പിരിമുറുക്കം അനുഭവിക്കേണ്ടി വന്നു. ആ ടേപ്പ് മുഴുവനും ഊരി വന്ന്, വസ്ത്രം ഇളകുന്ന മട്ടിലായി. അപ്പോൾ തന്നെ ഞെട്ടിത്തരിച്ചു നിന്നു. വസ്ത്രത്തെ ചേർത്ത് നിർത്തി ഞാൻ നമസ്തേ പറഞ്ഞു. എല്ലാവരും ശ്രദ്ധിച്ചത് നമസ്തേ എന്ന് കൈകൂപ്പി നിൽക്കുന്ന പ്രിയങ്കയെ ആണ്. പക്ഷെ ആ നമസ്തേയുടെ പിന്നിൽ വസ്ത്രം ഇളകി വീഴാതിരിക്കാനുള്ള ട്രിക്ക് ആണെന്ന് ആർക്കും മനസ്സിലായില്ല. കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
രണ്ടാമതായി, ധരിച്ച വസ്ത്രം കാരണം 2018ലെ മെറ്റ് ഗാലയിലാണ് പ്രിയങ്ക ബുദ്ധിമുട്ടനുഭവിച്ചത് . പ്രിയങ്ക അന്ന് അണിഞ്ഞിരുന്നത് കടും ചുവപ്പു നിറമുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് കുപ്പായമാണ്. അതിൽ ഒരുക്കിയിരുന്ന കച്ച ശ്വാസം മുട്ടിച്ചു. വാരിയെല്ലുകൾ വരിഞ്ഞുമുറുകിയ പ്രതീതിയാണ് ആ വസ്ത്രം അന്ന് സമ്മാനിച്ചത്. ആ രാത്രയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ലെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.