Latest News

ജയലളിതയുടെ കഥ പറയുന്ന വെബ് സീരീസ് ക്വീന്‍ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു; ജയലളിതയായി രമ്യ കൃഷ്ണ നും എം.ജി.ആറായി ഇന്ദ്രജിത്തും എത്തുന്ന ട്രെയിലര്‍ കാണാം

Malayalilife
ജയലളിതയുടെ കഥ പറയുന്ന വെബ് സീരീസ് ക്വീന്‍ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു; ജയലളിതയായി രമ്യ കൃഷ്ണ നും എം.ജി.ആറായി ഇന്ദ്രജിത്തും എത്തുന്ന ട്രെയിലര്‍ കാണാം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന വെബ് സീരീസ് 'ക്വീന്‍' ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. രണ്ട് മിനുട്ട് നാല്‍പ്പത്തിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയത്. ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസില്‍ രമ്യ കൃഷ്ണനാണ് ജയലളിതയായി എത്തുന്നത്. സീരീസില്‍ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് എം.ജി.ആറായി എത്തുന്നു. നടി അനിഘ ജയലളിതയുടെ ബാല്യകാലവും അഞ്ജന ജയപ്രകാശ് കൗമാരകാലം അവതരിപ്പിക്കുന്നു.

രണ്ടുപേര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ച് എപ്പിസോഡുകള്‍ എ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എം.ജി.ആറായി എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്ത് തമിഴകത്തിന്റെ താരദൈവത്തെ അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

സീരീസിന്റെ ആദ്യ സീസണില്‍ 10 എപ്പിസോഡുകളുണ്ടാവുമെന്നും പ്രേക്ഷകരുടെ പ്രതികരണത്തിനനു സരിച്ച് മാത്രമേ അടുത്ത സീസണ്‍ ആരംഭിക്കുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

QUEEN Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES