രാഹുകാലം ആരംഭം വത്സാ...
പേരുദോഷം ജാതകത്തില്‍ അച്ചട്ടാ......
ഈ ഗാനവുമായിട്ടാണ് പടക്കളത്തിന്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്.
രാഹുകാലം വന്നാല്‍ പേരുദോഷം പോലെ
നിരവധി പ്രശ്‌നങ്ങളും തല പൊക്കുകയായി....
ഈ സ്ഥിതിവിശേഷത്തെ ഓര്‍മ്മപ്പെടുത്തുക
യാണ്പടക്കളം എന്ന സിനിമയിലെ വിഡിയോഗാനത്തിലൂടെ.
വിനായക് ശശികുമാര്‍ രചിച്ച് രാജേഷ് മുരുകേശന്‍ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും, സുരൂര്‍ മുസ്തഫയുമാണ്.
സന്ധീപ് പ്രദീപ് ഫ്രാലി മി ഫെയിം) സാഫ് വാഴ ഫെയിം) അരുണ്‍ അജികുമാര്‍ (ലിറ്റില്‍ ഹാര്‍ട്ട്‌സ് ഫെയിം)യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷരാകുന്ന അഭിനേതാക്കള്‍.നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സൗഹൃദവും. നര്‍മ്മവും പ്രണയവുമൊക്കെ നിലനില്‍ക്കുന്ന ഒരുകാംബസ് പടക്കളമാകുന്നതെപ്പോള്‍ ??ഇതിനുള്ള ഉത്തരം നല്‍കുകയാണ് പടക്കളം.
നൂതനമായ പ്രമേയങ്ങളും അവതരണവുമൊക്കെയായി മലയാള സിനിമയിലെ പ്രശസ്ത നിര്‍മ്മാണ സ്ഥാപനമായി മാറിയ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബ വിജയം സുബ്രഹ്‌മണ്യം എന്നിവരാണ്
ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം
ഒരു കലാലയത്തിന്റെ അകത്തളങ്ങളില്‍ക്കൂടി ഏതാനും ചെറുപ്പക്കാരുടെ വികൃതികളെന്നു പറയാവുന്ന മുഹൂര്‍ത്തങ്ങളാണ് വീഡിയോ ഗാനത്തില്‍ കാണാന്‍ സാധിക്കുന്നത്.ഇവര്‍ ഒരു കാംബസ്സിലെ കുട്ടികളാണ്.
: ഇവര്‍ക്കു പുറമേ അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു.
ഒരു കലാലയമാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്.ഫാന്റെസി ഹ്യൂമര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം) പൂജ മോഹന്‍രാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഇവര്‍ക്കു പുറമേ ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തിരക്കഥ - നിതിന്‍.സി.ബാബു.- മനുസ്വരാജ്.
സംഗീതം - രാജേഷ് മുരുകേശന്‍.(പ്രേമം ഫെയിം)
ഛായാഗ്രഹണം - അനു മൂത്തേടത്ത്.
എഡിറ്റിംഗ് - നിതിന്‍രാജ് ആരോള്‍
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍.
കലാസംവിധാനം മഹേഷ് മോഹന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - നിതിന്‍ മൈക്കിള്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശരത് അനില്‍, ഫൈസല്‍ഷാ
പ്രൊഡക്ഷന്‍ മാനേജര്‍ - സെന്തില്‍
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ബിജു കടവൂര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍.
മെയ് എട്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെ
ത്തുന്നു.
.വാഴൂര്‍ ജോസ്.