അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നര്‍മത്തില്‍ പൊതിഞ്ഞെത്തിയ ചിത്രം മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ചു. തിയറ്ററുകളില്‍ ബ്ലോക്ക് ബസ്റ്ററായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ടേയ്ല്‍ ഇന്‍ഡ് സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ബേസില്‍ അവതരിപ്പിക്കുന്ന രാജേഷും അജു വര്‍ഗീസിന്റെ ദീപു എന്ന കഥാപാത്രവും തമ്മില്‍ കണ്ടുമുട്ടുന്ന പോസ്റ്റ് ക്രെഡിറ്റ് സീനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. എന്നാല്‍ അത് നീക്കം ചെയ്തിട്ടാണ് ചിത്രം ജയ ജയ ജയ ജയ ഹേ തിയറ്ററില്‍ അവതരിപ്പിച്ചത്. ദര്‍ശന അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ സഹോദരന്റെ വിവാഹത്തിന്റെ ഇരുവരും പങ്കെടുക്കന്ന സീനാണ് ടേയ്ല്‍ എന്‍ഡില്‍ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസുമായി ചേര്‍ന്ന് ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യര്‍, ഗണേശ് മോനോന്‍ എന്നിവരാണ് ബേസില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അമല്‍ പോള്‍സണ്‍ ആണ് സഹനിര്‍മ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം?ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റര്‍ ജോണ്‍കുട്ടി