Latest News

യഷ് നായകനായി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ടോക്‌സിക്കില്‍ ബോളിവുഡ് താരം കിയാര അദ്വാനിയും;  ചിത്രത്തില്‍ കരീന കപൂര്‍, ശ്രുതി ഹാസനും താരങ്ങള്‍

Malayalilife
topbanner
യഷ് നായകനായി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ടോക്‌സിക്കില്‍ ബോളിവുഡ് താരം കിയാര അദ്വാനിയും;  ചിത്രത്തില്‍ കരീന കപൂര്‍, ശ്രുതി ഹാസനും താരങ്ങള്‍

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രമായ ടോക്‌സിക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് റോക്കിംഗ് സ്റ്റാര്‍ യഷ് ഇപ്പോള്‍. കുറച്ചു നാളുകളായി ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കാസ്റ്റിംഗ് ഇതുവരെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. 

ഏറ്റവും പുതിയ അപ്ഡേറ്റില്‍, ടോക്‌സിക്ക് സിനിമയില്‍ മൂന്ന് മുന്‍നിര നായികമാര്‍ അണിനിരക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഞങ്ങളോട് പറഞ്ഞു. കരീന കപൂര്‍ ഖാന്‍, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പം മൂന്ന് നടിമാരും ചിത്രത്തില്‍ അഭിനയിക്കും

ശക്തമായ കഥാപാത്രത്തെയാണ് ടോക്സിക്കില്‍ കിയാര അവതരിപ്പിക്കുന്നത്.എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ - അപ്സ് എന്നാണ് ടോക് സിക് എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ ആദ്യ കന്നട ചിത്രം കൂടിയാണ് ടോക്‌സിക്. 

കെ.വി.എന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം ഏപ്രില്‍ 10ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Rocking Star Yash Heroine In Toxic

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES