മലയാളികളുടെ പ്രിയപ്പെട്ട താരം ജോജു ജോര്‍ജിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് പിറന്നാള്‍ ആശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാഗര്‍ സൂര്യ. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവിന് പിന്നില്‍ ജോജു ചേട്ടന്‍ എന്ന ഒരു പേര് മാത്രമേ ഉളളൂ എന്നാണ് സാഗര്‍ സൂര്യ കുറിച്ചത്. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ' പണി' സിനിമയില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചത് സാഗര്‍ സൂര്യ ആണ്.
ഡോണ്‍ സെബാസ്റ്റ്യനെ അത്ര തീവ്രതയോടെയും വ്യക്തതയോടെയും സൃഷ്ടിച്ച ആ മനുഷ്യന് ജന്മദിനാശംസകള്‍! ആ പ്രക്രിയയില്‍ തന്നെ അദ്ദേഹം എന്നെ ഒരു നടനായി രൂപപ്പെടുത്തി!എന്റെ ജീവിതത്തിലെ ഈ പ്രധാനപ്പെട്ട turning point ന് പിന്നില്‍ എനിക്ക് പറയാന്‍ ഒരേ ഒരു പേര് മാത്രമേ ഉള്ളൂ. 'ജോജു ചേട്ടന്‍'.ഇനിയും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ'', സാഗര്‍ സൂര്യ കുറിച്ചു. ' പണി' സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ജോജു ജോര്‍ജ് സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പണി. സാഗര്‍ സൂര്യ, ജുനൈസ് വിപി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സാഗര്‍ സൂര്യ അവതരിപ്പിച്ച ഡോണ്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു